ശബരിമല മകരവിളക്ക്: നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിക്കാമെന്ന് ഹൈക്കോടതി

ശബരിമല മണ്ഡലകാല – മകരവിളക്ക് തീർത്ഥാടനത്തിൽ സ്‌പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്മേൽ ഹൈക്കോടതി വിധി. ശബരിമലയിൽ നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിക്കാം. എന്നാൽ നിയന്ത്രണങ്ങൾ ആചാരാനുഷ്ഠാനങ്ങൾക്ക് തടസം സൃഷ്ടിക്കരുതെന്നും കോടതി നിർദേശിച്ചു.
നിലയ്ക്കൽ ബേസ് ക്യാമ്പായി തുടരുമ്പോൾ വിരി വയ്ക്കാനനുവദിക്കില്ലായെന്നത് അനൗചിത്യമെന്ന് കോട
തി വിമർശിച്ചു. ബേസ് ക്യാമ്പിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കണമെന്നും കോടതി നിർദേശിച്ചു. ചീഫ് സെക്രട്ടറിതല കമ്മിറ്റിയിൽ ദേവസ്വം ബോർഡ് പ്രതിനിധിയില്ലാത്തതിനെ ഹൈക്കോടതി ചോദ്യം ചെയ്തു . ഭക്തരുടെ പ്രശ്‌നങ്ങൾ സർക്കാരിന് മുന്നിൽ അവതരിപ്പിക്കേണ്ടത് ദേവസ്വം ബോർഡാണ്. സുപ്രധാന കമ്മിറ്റിയിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ പ്രാതിനിധ്യമില്ലാതെ പോയതിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി.
Story Highlights – Sabarimala, Makaravilakku
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here