ഐപിഎൽ മാച്ച് 39: കൊൽക്കത്തയ്ക്ക് ബാറ്റിംഗ്; റസൽ പുറത്ത്

kkr rcb toss ipl

ഐപിഎൽ 13ആം സീസണിലെ 39ആം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റ് ചെയ്യും. ടോസ് നേടിയ കൊൽക്കത്ത ക്യാപ്റ്റൻ ഓയിൻ മോർഗൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളിലും മാറ്റങ്ങളുണ്ട്. കൊൽക്കത്ത രണ്ട് മാറ്റങ്ങളുമായാണ് ഇറങ്ങുക. ടോം ബാൻ്റൺ, പ്രസിദ്ധ് കൃഷ്ണ എന്നിവർ ടീമിലെത്തി. ആന്ദ്രേ റസൽ, ശിവം മവി എന്നിവരാണ് പുറത്തുപോയത്. ബാംഗ്ലൂർ നിരയിൽ ഷഹബാസ് അഹ്മദിനു പകരം മുഹമ്മദ് സിറാജ് കളിക്കും.

Read Also : ഐപിഎൽ മാച്ച് 39: ഇന്ന് മൂന്നും നാലും സ്ഥാനക്കാർ തമ്മിൽ പോര്

പോയിൻ്റ് ടേബിളിൽ ബാംഗ്ലൂർ മൂന്നാം സ്ഥാനത്തും കൊൽക്കത്ത നാലാം സ്ഥാനത്തുമാണ് ഉള്ളത്. ഇരു ടീമുകളും 9 മത്സരം വീതം കളിച്ചു. ബാംഗ്ലൂരിന് 6 ജയം സഹിതം 12 പോയിൻ്റും കൊൽക്കത്തയ്ക്ക് അഞ്ച് ജയം സഹിതം 10 പോയിൻ്റുമാണ് ഉള്ളത്. ഫൈനൽ ഫോറിലേക്കുള്ള പോരാട്ടം ശക്തമാകുന്ന സാഹചര്യത്തിൽ മത്സരം വിജയിക്കുക എന്നത് മാത്രമാവും ഇരു ടീമുകളും ലക്ഷ്യമിടുന്നത്. അബുദാബിയിൽ ഇന്ത്യൻ സമയം 7.30നാണ് മത്സരം.

ഇരു ടീമുകളും കഴിഞ്ഞ മത്സരം വിജയിച്ചാണ് എത്തുന്നത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ രാജസ്ഥാൻ റോയൽസിനെതിരെ എബി ഡിവില്ല്യേഴ്സ് സ്പെഷ്യൽ ഇന്നിംഗ്സിൽ ജയിച്ചുകയറിയപ്പോൾ കൊൽക്കത്ത സൺറൈസേഴ്സിനെതിരെ ലോക്കി ഫെർഗൂസണിൻ്റെ കൃത്യതയാർന്ന ബൗളിംഗിൻ്റെ കരുത്തിൽ സൂപ്പർ ഓവറിലാണ് വിജയം കുറിച്ചത്. അതുകൊണ്ട് തന്നെ ഇരു ടീമുകളും പോസിറ്റീവ് മൈൻഡ്‌സെറ്റിലാണ് എത്തുന്നത്.

Story Highlights kolkata knight riders vs royal challengers bangalore toss

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top