Advertisement

ഐപിഎൽ മാച്ച് 39: ഇന്ന് മൂന്നും നാലും സ്ഥാനക്കാർ തമ്മിൽ പോര്

October 21, 2020
2 minutes Read
RCB KKR IPL preview
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ത്യൻ പ്രീമിയർ ലീഗ് 13ആം സീസണിലെ 39ആം മത്സരത്തിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. പോയിൻ്റ് ടേബിളിൽ യഥാക്രമം മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തുമാണ് ഇരു ടീമുകളും ഉള്ളത്. ഇരു ടീമുകളും 9 മത്സരം വീതം കളിച്ചു. ബാംഗ്ലൂരിന് 6 ജയം സഹിതം 12 പോയിൻ്റും കൊൽക്കത്തയ്ക്ക് അഞ്ച് ജയം സഹിതം 10 പോയിൻ്റുമാണ് ഉള്ളത്. ഫൈനൽ ഫോറിലേക്കുള്ള പോരാട്ടം ശക്തമാകുന്ന സാഹചര്യത്തിൽ മത്സരം വിജയിക്കുക എന്നത് മാത്രമാവും ഇരു ടീമുകളും ലക്ഷ്യമിടുന്നത്. അബുദാബിയിൽ ഇന്ത്യൻ സമയം 7.30നാണ് മത്സരം.

Read Also : ധവാന്റെ സെഞ്ചുറി പാഴായി; പഞ്ചാബിന് തുടർച്ചയായ മൂന്നാം ജയം

ഇരു ടീമുകളും കഴിഞ്ഞ മത്സരം വിജയിച്ചാണ് എത്തുന്നത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ രാജസ്ഥാൻ റോയൽസിനെതിരെ എബി ഡിവില്ല്യേഴ്സ് സ്പെഷ്യൽ ഇന്നിംഗ്സിൽ ജയിച്ചുകയറിയപ്പോൾ കൊൽക്കത്ത സൺറൈസേഴ്സിനെതിരെ ലോക്കി ഫെർഗൂസണിൻ്റെ കൃത്യതയാർന്ന ബൗളിംഗിൻ്റെ കരുത്തിൽ സൂപ്പർ ഓവറിലാണ് വിജയം കുറിച്ചത്. അതുകൊണ്ട് തന്നെ ഇരു ടീമുകളും പോസിറ്റീവ് മൈൻഡ്‌സെറ്റിലാണ് എത്തുന്നത്.

ക്രിസ് മോറിസിൻ്റെ വരവ് ബാംഗ്ലൂർ ബൗളിംഗ് ഡിപ്പാർട്ട്മെൻ്റിൻ്റെ കരുത്ത് വർധിപ്പിച്ചിട്ടുണ്ട്. ലോവർ ഓർഡറിൽ ബാറ്റു കൊണ്ടും മോറിസ് ചില ക്വിക്ക്ഫയർ ഇന്നിംഗ്സുകൾ കളിച്ചിരുന്നു. ആരോൺ ഫിഞ്ച്, ദേവ്ദത്ത് പടിക്കൽ എന്നീ ഓപ്പണർമാർ മികച്ച തുടക്കം നൽകുന്നുണ്ട് എന്നതുകൊണ്ട് തന്നെ ഇരു താരങ്ങളും വലിയ സ്കോറുകൾ നേടാത്തത് മാനേജ്മെൻ്റ് പ്രശ്നമാക്കിയേക്കില്ല. പവർ പ്ലേയ്ക്കു ശേഷം ദേവ്ദത്ത് അത്ര മെച്ചമില്ലെങ്കിലും താരം നൽകുന്ന തുടക്കത്തിൽ മാനേജ്മെൻ്റ് തൃപ്തരാണ്. ഫിഞ്ചിൻ്റെ കാര്യവും അങ്ങനെ തന്നെയാണ്. ഡിവില്ല്യേഴ്സ്, കോലി എന്നിവർക്കു ശേഷം ബാറ്റിംഗ് കരുത്ത് അധികം ഇല്ല എന്നതും ഒരു പ്രശ്നമായി മാനേജ്മെൻ്റ് കണക്കാക്കിയേക്കില്ല. ടീമിൽ മാറ്റമൊന്നും ഉണ്ടാവാൻ ഇടയില്ല.

Read Also : ധവാന് തുടർച്ചയായ രണ്ടാം സെഞ്ചുറി; ഡൽഹിക്കെതിരെ പഞ്ചാബിന് 165 റൺസ് വിജയലക്ഷ്യം

സ്ട്രൈക്ക് ബൗളറായ പാറ്റ് കമ്മിൻസ് പെരുമയ്ക്കൊത്ത പ്രകടനം നടത്താത്തത് കൊൽക്കത്തയ്ക്ക് തിരിച്ചടിയായിരുന്നു. എന്നാൽ, സുനിൽ നരേനു പകരമെത്തിയ ക്രിസ് ഗ്രീനെ മാറ്റി കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ ലോക്കി ഫെർഗൂസണിൻ്റെ അവിശ്വസനീയ പ്രകടനം ഇതിന് പരിഹാരമാവും. സൂപ്പർ ഓവറിലെ രണ്ട് വിക്കറ്റുകൾ അടക്കം ആകെ അഞ്ച് വിക്കറ്റുകളാണ് ലോക്കി മത്സരത്തിൽ വീഴ്ത്തിയത്. കിവീസ് പേസറുടെ പ്രകടനമാണ് കൊൽക്കത്തയ്ക്ക് വിജയം സമ്മാനിച്ചതും. പീക്ക് ഫോമിൽ അല്ലാത്ത നരേൻ്റെ സേവനം കൊൽക്കത്തയ്ക്ക് കാര്യമായി ആവശ്യമില്ല എന്നതുകൊണ്ട് തന്നെ ഈ ഇലവൻ തന്നെ ഇന്നും ഇറങ്ങിയേക്കും. ആന്ദ്രേ റസലിൻ്റെ മോശം ഫോം ചോദ്യചിഹ്നമാണെങ്കിലും താരം ടീമിൽ തുടർന്നേക്കും. പരുക്ക് സാരമുള്ളതാണെങ്കിൽ നരേനോ ക്രിസ് ഗ്രീനോ എത്തും.

Story Highlights royal challengers bangalore vs kolkata knight riders preview

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement