കൊച്ചി നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ; കോര്‍പ്പറേഷന്‍ സെക്രട്ടറി ഹൈക്കോടതിയില്‍ ഇന്ന് ഹാജരാവും

കൊച്ചി നഗരത്തിലെ റോഡുകളുടെ നിലവിലെ അവസ്ഥ സംബന്ധിച്ച് കോര്‍പ്പറേഷന്‍ സെക്രട്ടറി ഹൈക്കോടതിയില്‍ ഇന്ന് നേരിട്ട് ഹാജരായി വിവരങ്ങള്‍ ധരിപ്പിക്കും. റോഡ് പണിത കോണ്‍ട്രാക്ടര്‍മാരുടെയും എഞ്ചിനീയര്‍മാരുടെയും വിവരങ്ങള്‍ നേരിട്ട് കൈമാറാന്‍ സെക്രട്ടറിയോട് കഴിഞ്ഞയാഴ്ച്ച ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കോര്‍പ്പറേഷന്‍ പരിധിയിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. വിഷയത്തില്‍ കൊച്ചി കോര്‍പ്പറേഷന്‍ അധികൃതര്‍ കാട്ടുന്ന നിസ്സംഗതയെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
Story Highlights – Kochi corporation secretary will appear in the high court today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here