പത്തനംതിട്ടയിൽ 247 പേർക്ക് കൊവിഡ്; പാലക്കാട് 417 പേർക്ക് കൊവിഡ്

pathanamthitta palakkad covid update

പത്തനംതിട്ട ജില്ലയിൽ 3 ആരോഗ്യപ്രവർത്തകർക്കുൾപ്പെടെ 247 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 220 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ. 26 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 330 പേർ ഇന്ന് രോഗമുക്തി നേടി. 2652 പേരാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്.

പാലക്കാട് ജില്ലയിൽ ഇന്ന് 417 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 200 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 211 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 6 പേർ എന്നിവർ ഉൾപ്പെടും. 373 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

Story Highlights pathanamthitta palakkad covid update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top