കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് ബാധിതൻ മരിച്ച സംഭവം; പൊലീസ് അന്വേഷണം തുടങ്ങി

കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് ബാധിതൻ മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഹാരിസിന്റെ മരണ സമയത്തെ ആശുപത്രിയിലെ ഡ്യൂട്ടി ഷിഫ്റ്റ് പൊലീസ് ആവശ്യപ്പെട്ടു. ആശുപത്രിയിലെ ഡോക്ടേഴ്‌സിന്റേയും ഇതര ജീവനക്കാരുടേയും മൊഴിയെടുക്കും.

മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊച്ചി സ്വദേശി ഹാരിസാണ് ആശുപത്രി ജീവനക്കാരുടെ ചികിത്സാ വീഴ്ചയെ തുടർന്ന് മരണപ്പെട്ടത്. ഓക്‌സിജൻ ലഭിക്കാതെയാണ് രോഗി മരിച്ചതെന്ന് നഴ്‌സിംഗ് ഓഫീസർ വെളിപ്പെടുത്തുന്ന ശബ്ദു സന്ദേശം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. മെഡിക്കൽ കോളജിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്നും നഴ്‌സിംഗ് ഓഫീസർ വെളിപ്പെടുത്തിയിരുന്നു. ശബ്ദു സന്ദേശം പുറത്തുവന്നതിന് പിന്നാലെ നഴ്‌സിംഗ് ഓഫീസറെ സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.

Story Highlights kalamassery medical college, Covid patient

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top