ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (22.10.2020)

ജോസ് കെ മാണി വിഭാഗം എൽഡിഎഫിൽ; മുന്നണി പ്രവേശനത്തിന് ഔദ്യോഗിക അംഗീകാരം
കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ എൽഡിഎഫ് ഘടക കക്ഷിയാക്കിയ തീരുമാനത്തിന് അംഗീകാരം നൽകി. എൽഡിഎപിലെ 11-ാംമത്തെ ഘടക കക്ഷിയായാണ് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഘടകക്ഷിയാക്കിയിരിക്കുന്നത്.
തദ്ദേശ ഓഡിറ്റ് നിര്‍ത്തിയ വിവരം പുറത്തായതില്‍ അതൃപ്തിയുമായി ഓഡിറ്റ് ഡയറക്ടര്‍ ഡി സാങ്കി. ഓഡിറ്റ് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പിലാണ് വിമര്‍ശനം. സ്വന്തം ചോറ്റുപാത്രം വിഴുപ്പലക്കുകാര്‍ക്ക് എറിഞ്ഞുകൊടുത്തുവെന്ന് അദ്ദേഹം വാട്‌സാപ്പ് ഗ്രൂപ്പില്‍ പറഞ്ഞതിന്റെ തെളിവ് പുറത്തുവന്നു. ഉദ്യോഗസ്ഥരുടെ ഗ്രൂപ്പിലായിരുന്നു വിമര്‍ശനം.
കോഴ വാങ്ങിയെന്ന പരാതി; കെ. എം. ഷാജി എംഎല്‍എയുടെ വീട് അളക്കുന്നു
കെ.എം. ഷാജി എംഎല്‍എയുടെ വീട് അളക്കുന്നു. കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥരാണ് വീട് അളക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ദേശ പ്രകാരമാണ് നടപടി. കെ.എം. ഷാജി എംഎല്‍എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് വിട് അളക്കുന്നതിന് നിര്‍ദേശം നല്‍കിയത്.
സാമ്പത്തിക തട്ടിപ്പ് കേസ്; കുമ്മനം രാജശേഖരൻ പ്രതി
ആറന്മുള സാമ്പത്തിക തട്ടിപ്പ് കേസിൽ മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പ്രതി. ആറന്മുള സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിച്ചെന്ന പരാതിയിലാണ് കേസ്.
പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് വൈകുന്നതിൽ ആശങ്ക അറിയിച്ച് ഹത്‌റാസ് പെൺകുട്ടിയുടെ കുടുംബം. വൈകാതെ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കോടതിയിൽ പ്രതീക്ഷയുണ്ട്. സിബിഐ അന്വേഷണം ശരിയായ ദിശയിൽ തന്നെ പോകുമെന്ന് കരുതുന്നതായും പെൺകുട്ടിയുടെ സഹോദരൻ ട്വന്റിഫോറിനോട് പറഞ്ഞു.
കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസമായിട്ടും സംസ്‌കരിക്കാതെ ആരോഗ്യവകുപ്പ്; അനാസ്ഥ
കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പത്തൊൻപത് ദിവസമായിട്ടും സംസ്‌കരിക്കാതെ ആരോഗ്യവകുപ്പ്. കൊല്ലം പത്തനാപുരം മഞ്ചളൂർ സ്വദേശിയായ ദേവരാജന്റെ മൃതദേഹമാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നത്.
ബിജെപി നേതാവ് ഏക്‌നാഥ് ഖഡ്‌സേ പാർട്ടി വിട്ടു
മഹാരാഷ്ട്രയിൽ ബിജെപിക്ക് കനത്ത രാഷ്ട്രിയ തിരിച്ചടി നൽകി മുതിർന്ന നേതാവ് ഏക്‌നാഥ് ഖഡ്‌സേ പാർട്ടി വിട്ടു. ഖഡ്‌സെ വെള്ളിയാഴ്ച എൻസിപിയിൽ ചേരുമന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് ജയന്ത് പാട്ടീൽ അറിയിച്ചു. വിജയത്തിന്റെ കൊടിമുടി കയറുമ്പോൾ അടിത്തറ ഇളകുന്നത് എന്തുകൊണ്ടാണെന്ന് സമയം കിട്ടുമ്പോൾ ആലോചിക്കാൻ ബിജെ.പിയോട് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടു.
Story Highlights – news round up, todays headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here