Advertisement

കളമശേരി മെഡിക്കല്‍ കോളജിന് എതിരെ തെറ്റായ പ്രചാരണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി

October 22, 2020
Google News 1 minute Read
kalamassery medical college

കളമശേരി മെഡിക്കല്‍ കോളജിന് എതിരെ തെറ്റായ പ്രചാരണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാങ്കേതികത്വമറിയാത്ത ചിലര്‍ വസ്തുത അറിയാതെ സര്‍ക്കാരിനെ വിമര്‍ശിച്ചു. സര്‍വീസിലുള്ള ഡോക്ടര്‍മാര്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കളമശേരി മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം നല്ല നിലയിലാണെന്നും മുഖ്യമന്ത്രി.

ഗര്‍ഭിണികളായ കൊവിഡ് രോഗികള്‍ക്ക് ചികിത്സ നിഷേധിക്കാതിരിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് കണക്കിലാക്കാതെ പ്രസവ ശ്രുശ്രൂഷ രോഗികള്‍ക്ക് നല്‍കണം. കൊവിഡിന്റെ പേരില്‍ ആശുപത്രികളില്‍ നിന്ന് ചില രോഗികളെ മറ്റിടങ്ങളിലേക്ക് റഫര്‍ ചെയ്യുന്നുണ്ട്. അത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി.

Read Also : രാഷ്രീയം നോക്കിയല്ല സംസ്ഥാനത്ത് കേസ് എടുക്കുന്നതെന്ന് മുഖ്യമന്ത്രി

രാജ്യത്ത് കൊവിഡ് വ്യാപനം ഉയര്‍ന്ന തോതില്‍ പിന്നിട്ടുവെന്ന് പ്രചാരണം ഉണ്ടെന്നും എന്നാല്‍ ലോക സാഹചര്യം പരിഗണിച്ചാല്‍ പലയിടത്തും രോഗനിരക്ക് കുത്തനെ ഉയരുന്നുണ്ട്. തലസ്ഥാനത്ത് കൊവിഡ് കണക്കുകളില്‍ ശുഭസൂചനയെന്നും മുഖ്യമന്ത്രി.

അതേസമയം കേരളത്തില്‍ ഇന്ന് 7482 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോഴിക്കോട് 932, എറണാകുളം 929, മലപ്പുറം 897, തൃശൂര്‍ 847, തിരുവനന്തപുരം 838, ആലപ്പുഴ 837, കൊല്ലം 481, പാലക്കാട് 465, കണ്ണൂര്‍ 377, കോട്ടയം 332, കാസര്‍ഗോഡ് 216, പത്തനംതിട്ട 195, വയനാട് 71, ഇടുക്കി 65 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 123 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6448 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 844 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 865, എറണാകുളം 718, മലപ്പുറം 821, തൃശൂര്‍ 835, തിരുവനന്തപുരം 628, ആലപ്പുഴ 809, കൊല്ലം 478, പാലക്കാട് 226, കണ്ണൂര്‍ 295, കോട്ടയം 320, കാസര്‍ഗോഡ് 203, പത്തനംതിട്ട 152, വയനാട് 62, ഇടുക്കി 36 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Story Highlights kalamassery medical college, pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here