Advertisement

‘സിദ്ധാർത്ഥന്റെ മാതാപിതാക്കളോട് പിണറായി വിജയൻ പരസ്യമായി മാപ്പ് പറയണം’; തുറന്ന കത്തുമായി രമേശ് ചെന്നിത്തല

February 18, 2025
Google News 2 minutes Read

ജെ. എസ് സിദ്ധാർത്ഥിന്റെ മരണത്തിൽ മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയൻ സിദ്ധാർത്ഥന്റെ മാതാപിതാക്കളോട് പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യം. സിദ്ധാർത്ഥന്റെ മരണത്തിന് കാരണക്കാരായ എസ്എഫ്ഐ ഗുണ്ടകൾക്ക് സർവ്വ സ്വതന്ത്രരായി നടക്കാനുള്ള അവസരം സൃഷ്ടിക്കുകയാണ് സർക്കാർ. സർക്കാർ ഇരയ്ക്കൊപ്പമല്ലെന്നും കത്തിൽ പറയുന്നു.

ജാമ്യാപേക്ഷയിൽ പോലും പ്രതികളെ രക്ഷിക്കാനുള്ള നാണംകെട്ട ശ്രമം പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ നടത്തി. ഇരക്കൊപ്പമല്ല വേട്ടക്കാർക്കൊപ്പം ആണ് സർക്കാർ. അല്പമെങ്കിലും മനുഷ്യത്വം ബാക്കിയുണ്ടെങ്കിൽ എസ്എഫ്ഐ ഗുണ്ടകളെ സംരക്ഷിച്ചതിന് സിദ്ധാർത്ഥൻ്റെ മാതാപിതാക്കളോട് മാപ്പുപറയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സിദ്ധാർത്ഥൻ്റെ മരണത്തിന് കാരണക്കാരായ എസ്എഫ്ഐ ഗുണ്ടകൾക്കു സർവ്വ സ്വതന്ത്രമായി വിലവാനുള്ള അവസരം സൃഷ്ടിക്കുകയാണ് സർക്കാരെന്ന് വിമർശനം.

Read Also: ‘ഒരു കുട്ടി പോലും ഇപ്പോള്‍ വിളിക്കുന്നില്ല, അവരും ഭയന്നുകാണും, ആരേയും കുറ്റംപറയുന്നില്ല…’; സിദ്ധാര്‍ത്ഥനില്ലാത്ത ഒരു വര്‍ഷക്കാലം വിവരിച്ച് കുടുംബം

കേരളത്തില്‍ ഇത് വരെ കേട്ട് കേള്‍വിയില്ലാത്ത തരത്തിലുള്ള അതിഭീകരമായ ശാരീരിക ആക്രമണമാണ് സിദ്ധാര്‍ത്ഥന്‍ എന്ന പാവം വിദ്യാര്‍ത്ഥി നേരിട്ടത്. എസ്എഫ്‌ഐ ഗുണ്ടകളുടെ അതിക്രൂര ആക്രമണത്തില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥനെ ശുചിമുറിയില്‍ കെട്ടിതൂക്കിയതാണോ എന്ന് പോലും ന്യായമായും സംശയിക്കാവുന്നതാണെന്ന് രമേശ് ചെന്നിത്തല കത്തിൽ പറയുന്നു.

2024 ഫെബ്രുവരി 18 നാണ് ഒരു കുടുംബത്തിന്റെ പ്രതീക്ഷകള്‍ തടകിടം മറിച്ച് സിദ്ധാര്‍ത്ഥന്റെ മരണവാര്‍ത്ത എത്തുന്നത്. തൂങ്ങിമരണമെന്ന് വിധിയെഴുതിയ കേസ് പിന്നെ വഴിമാറിയത് റാഗിംഗ് ഭീകരതയിലേക്ക് ആണ്. കോളേജില്‍ സഹപാഠികളും സീനിയര്‍ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സിദ്ധാര്‍ത്ഥനെ പരസ്യവിചാരണ ചെയ്തു. ദിവസങ്ങളോളം നീണ്ട ക്രൂര മര്‍ദനങ്ങള്‍ക്ക് ഒടുവില്‍ ഹോസ്റ്റലില്‍ സിദ്ധാര്‍ത്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മരണത്തിന് ഇപ്പുറം ഒരുവര്‍ഷം കഴിയുമ്പോഴും നീതിക്കായുള്ള നിയമപോരാട്ടത്തിലാണ് കുടുംബം.

Story Highlights : Ramesh Chennithala with open letter to CM Pinarayi Vijayan on the death of Siddharth

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here