Advertisement

എംഇഎസ് ഫണ്ട് തിരിമറിയില്‍ കേസ് എടുക്കാന്‍ കോടതി നിര്‍ദേശം; പരാതിക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ഡോ. ഫസല്‍ ഗഫൂര്‍

October 22, 2020
Google News 2 minutes Read
faizal gafoor

എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിനെതിരെ കേസ് എടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയതില്‍ എംഇഎസില്‍ ഭിന്നത. അഴിമതി ആരോപണം നേരിടുന്ന സാഹചര്യത്തില്‍ പ്രസിഡന്റ് പദവി ഒഴിഞ്ഞ് അന്വേഷണം നേരിടണമെന്ന് സംസ്ഥാന സെക്രട്ടറി എന്‍ എം മുജീബ് റഹ്മാന്‍ പറഞ്ഞു.

അതേസമയം പരാതിക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും കോടതി എംഇഎസിന്റെ ഭാഗം കേട്ടില്ലെന്നും ഫസല്‍ ഗഫൂര്‍ അരോപിച്ചു. സംഘടനക്ക് ഉള്ളിലെ ചിലരുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ ആണ് ആണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും പരാതിയില്‍ കഴമ്പില്ലെന്നും പരാതിക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നുമാണ് ഫസല്‍ ഗഫൂറിന്റ വിശദീകരണം.

Read Also : നിഖാബ് നിരോധനം; ഫസല്‍ ഗഫൂര്‍ നടത്തുന്ന പ്രസ്താവനകള്‍ അതിര് കവിയുന്നുവെന്ന് സമസ്ത

എംഇഎസിന് പുതിയ അസ്ഥാന മന്ദിരവും അതോടനുബന്ധിച്ചുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും പണിയുന്നതിനായി നടത്തിയ ഭൂമി ഇടപാടിലാണ് സാമ്പത്തിക തട്ടിപ്പ് നടന്നു എന്ന പരാതി ഉയര്‍ന്നത്. എംഇഎസ് ഔദ്യോഗിക തീരുമാനം അല്ലാതെ 2011ല്‍ ടാര്‍സ് ഡെവലപ്പേഴ്‌സിന് മൂന്ന് കോടി 70 ലക്ഷം കെെമാറിയെന്നാണ് ആരോപണം.

പിന്നീട് ഒന്നര വര്‍ഷത്തെ കാലയളവില്‍ എട്ട് തവണകളായാണ് കമ്പനി എംഇഎസിന് പണം തിരികെ നല്‍കിയത്. ഈ ഇടപാടിലാണ് ഫസല്‍ ഗഫൂറിന് എതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദേശിച്ചത്. സംഭവത്തില്‍ സംഘടനയ്ക്ക് ഉള്ളില്‍ തന്നെ അന്വേഷണം ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നാണ് വിമത പക്ഷത്തിന്റ ആരോപണം. കാലങ്ങളായി എംഇഎസില്‍ ജനാധിപത്യം കുറവാണെന്നും വിമതപക്ഷം ആരോപിച്ചു. അതിനിടെ അനധികൃതമായി മകന്റെ കമ്പനിക്ക് പണം കൈമാറിയെന്ന പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്.

Story Highlights dr faizal gafoor, mes, high court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here