Advertisement

‘പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് വൈകുന്നതിൽ ആശങ്ക; പ്രതീക്ഷ കോടതിയിൽ’: ഹത്‌റാസ് പെൺകുട്ടിയുടെ കുടുംബം

October 22, 2020
Google News 2 minutes Read

പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് വൈകുന്നതിൽ ആശങ്ക അറിയിച്ച് ഹത്‌റാസ് പെൺകുട്ടിയുടെ കുടുംബം. വൈകാതെ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കോടതിയിൽ പ്രതീക്ഷയുണ്ട്. സിബിഐ അന്വേഷണം ശരിയായ ദിശയിൽ തന്നെ പോകുമെന്ന് കരുതുന്നതായും പെൺകുട്ടിയുടെ സഹോദരൻ ട്വന്റിഫോറിനോട് പറഞ്ഞു.

ഹത്‌റാസ് കേസിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് എസ്‌ഐടിയുടെ അന്വേഷണം അവസാനിച്ചത്. മൂന്നാഴ്ച എടുത്താണ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂർത്തിയായത്. അന്വേഷണം പൂർത്തിയായി ഒരാഴ്ച കഴിഞ്ഞിട്ടും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. ഇതേ തുടർന്നാണ് പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തിയത്. അന്വേഷണ റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കാൻ എസ്‌ഐടി തയ്യാറാകണമെന്ന് പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു.

Read Also :ഹത്‌റാസ് കേസ്; പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ റിപ്പോർട്ട് വൈകുന്നു

കേസിലെ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. അലിഗഡ് ജയിലിൽ കഴിയുന്ന നാല് പ്രതികളുടെയും മൊഴി സിബിഐ ജയിലിലെത്തി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പെൺകുട്ടിയെ ചികിത്സിച്ച അലിഗഡ് മെഡിക്കൽ കോളജിലും സിബിഐ സംഘം സന്ദർശിച്ചു. ഡോക്ടർമാരുടെ മൊഴിയെടുത്തിട്ടുണ്ട്.

Story Highlights Hathras Gang rape case, Special investigation team

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here