കുഞ്ഞിന് കൊവിഡ്; നവജാത ശിശുവിനെ ഉപേക്ഷിച്ച് അമ്മ

mother abandons kid after affecting covid

കുഞ്ഞിന് കൊവിഡ് ബാധിച്ചതിനെ തുടർന്ന് നവജാതശിശുവായ കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ. ഇറ്റലിയിലെ പലേമോ ആശുപത്രിയിലാണ് അമ്മ കുഞ്ഞിനെ ഉപേക്ഷിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അസ്വസ്ഥതകൾ പ്രകടിപ്പിച്ച കുഞ്ഞിനെയും കൊണ്ട് കഴിഞ്ഞ ദിവസമാണ് അമ്മ ആശുപത്രയിലെത്തിയത്. തുടർന്ന് ശിശുവിന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ കുഞ്ഞിനെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഈ സമയത്താണ് അമ്മ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. അമ്മയെ ബന്ധപ്പെടാൻ ആശുപത്രി അധികൃതർ ശ്രമിച്ചുവെങ്കിലും നടന്നില്ല. തുടർന്ന് പൊലീസിൽ പരാതിപ്പെട്ടു.

ആശുപത്രിയിലെയും സമീപ പ്രദേശങ്ങളിലേയും സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ച് വരികയാണ്. കുഞ്ഞ് കൊവിഡിൽ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്.

Story Highlights mother abandons kid after affecting covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top