ഐപിഎൽ മാച്ച് 40: രാജസ്ഥാനു ബാറ്റിംഗ്; ഹൈദരാബാദിൽ ജേസൻ ഹോൾഡർ അരങ്ങേറും

ഐപിഎൽ 13ആം സീസണിലെ 40ആം മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ബാറ്റ് ചെയ്യും. ടോസ് നേടിയ സൺറൈസേഴ്സ് ക്യാപ്റ്റൻ ഡേവിഡ് വാർണർ രാജസ്ഥാനെ ബാറ്റിംഗിനയക്കുകയായിരുന്നു. സൺറൈസേഴ്സ് രണ്ട് മാറ്റങ്ങളുമായാണ് ഇറങ്ങുക. പരുക്കേറ്റ കെയിൻ വില്ല്യംസണു പകരം വിൻഡീസ് ഓൾറൗണ്ടർ ജേസൻ ഹോൾഡർ സൺറൈസേഴ്സിൽ കളിക്കും. ബേസിൽ തമ്പിക്കു പകരം ഷഹബാസ് നദീമും ടീമിലെത്തി. രാജസ്ഥാൻ ടീമിൽ മാറ്റങ്ങളില്ല.
ദുബായിൽ ഇന്ത്യൻ സമയം 7.30നാണ് മത്സരം. പോയിൻ്റ് ടേബിളിൽ യഥാക്രമം ആറാം സ്ഥാനത്തും ഏഴാം സ്ഥാനത്തുമുള്ള ഇരു ടീമുകൾക്കും പ്ലേ ഓഫ് ഉറപ്പിക്കാനായി ഇന്ന് ജയം അനിവാര്യമാണ്. രാജസ്ഥാൻ റോയൽസിന് 10 മത്സരങ്ങളിൽ നിന്ന് 4 ജയം സഹിതം 8 പോയിൻ്റും സൺറൈസേഴ്സ് ഹൈദരാബാദിന് 9 മത്സരങ്ങളിൽ നിന്ന് ജയം അടക്കം 6 പോയിൻ്റുമാണ് ഉള്ളത്.
Story Highlights – rajasthan royals sunrisers hyderabad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here