ഭർത്താവിന് ഭാര്യ മാസം തോറും ജീവനാംശം നൽകണം; വിചിത്ര വിധിയുമായി യുപി കോടതി

court wife allowance husband

ഭർത്താവിന് ഭാര്യ മാസം തോറും ജീവനാംശം നൽകണമെന്ന വിചിത്ര വിധിയുമായി ഉത്തർപ്രദേശ് കോടതി. പ്രതിമാസം 1000 രൂപ വീതം ഭർത്താവിനു നൽകണമെന്നാണ് മുസഫർനഗറിലെ കുടുംബ കോടതി വിധിച്ചത്. വിരമിച്ച സർക്കാർ ജീവനക്കാരിയായ ഭാര്യ പെൻഷൻ തുകയിൽ നിന്നാണ് ഭർത്താവിനുള്ള ജീവനാംശം നൽക്കേണ്ടത്.

വർഷങ്ങളായി ദമ്പതികൾ വേർപെട്ട് താമസിക്കുകയാണ്. 2013ൽ, 1955ലെ ഹിന്ദു വിവാഹ നിയമം പ്രകാരം ഭർത്താവ് ജീവനാംശം ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകി. ഈ ഹർജിക്കാണ് 7 വർഷങ്ങൾക്കു ശേഷം ഇപ്പോൾ തീർപ്പുണ്ടായിരിക്കുന്നത്. മാസം 12000 രൂപ പെൻഷൻ പറ്റുന്ന മുൻ സർക്കാർ ജോലിക്കാരിയാണ് എന്നതുകൊണ്ട് തന്നെ ഭാര്യ ഭർത്താവിന് മാസം 1000 രൂപ വീതം ജീവനാംശം നൽകണമെന്ന് കോടതി വിധിക്കുകയായിരുന്നു.

Story Highlights UP court orders wife to pay monthly maintenance allowance to husband

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top