Advertisement

രോഹിതിനു പരുക്ക്?; ക്രിസ് ലിൻ ഇന്ന് ഇന്ന് അരങ്ങേറുമെന്ന് റിപ്പോർട്ട്

October 23, 2020
3 minutes Read
chris lynn rohit sharma

ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടാനിറങ്ങുന്ന മുംബൈ ഇന്ത്യൻസിനായി ഇന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ കളിച്ചേക്കില്ലെന്ന് സൂചന. കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ പരുക്കേറ്റ രോഹിതിനു പകരം വിൻഡീസ് ഓൾറൗണ്ടർ കീറോൺ പൊള്ളാർഡ് ഇന്ന് മുംബൈയെ നയിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരം റിപ്പോർട്ടുകളെ ബലപ്പെടുത്തുന്ന തരത്തിലുള്ള ട്വീറ്റുകൾ മുംബൈ ഇന്ത്യൻസ് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്തിരുന്നു.

Read Also : ഡബിൾ സൂപ്പർ ഓവർ: മുംബൈയുടെ അശ്വമേധത്തിന് കടിഞ്ഞാൺ; ആവേശപ്പോരിൽ പഞ്ചാബിനു ജയം

രോഹിത് പുറത്തിരുന്നാൽ സീസണിൽ ഇതുവരെ ഒരു മത്സരം പോലും കളിച്ചിട്ടില്ലാത്ത ഓസീസ് ഓപ്പണർ ക്രിസ് ലിൻ ഇന്ന് മുംബൈക്കായി അരങ്ങേറിയേക്കും. ജെയിംസ് പാറ്റിൻസണിൻ്റെ വർക്ക്ലോഡ് കുറയ്ക്കുന്നതിനായി കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ടീമിൽ ഉൾപ്പെടുത്തിയ നതാൻ കോൾട്ടർനൈലിനു പകരം ധവാൽ കുൽക്കർണി കളിച്ചേക്കുമെന്നും സൂചനയുണ്ട്.

ഇതുവരെ 9 മത്സരം കളിച്ച മുംബൈ 6 മത്സരങ്ങളിൽ വിജയിച്ച് പോയിൻ്റ് പട്ടികയിൽ മൂന്നാമതാണ്. ഇന്നത്തെ കളി ജയിച്ചാൽ 14 പോയിൻ്റുകളോടെ മുംബൈ പട്ടികയിൽ ഒന്നാമത് എത്തും. ഡൽഹി, ആർസിബി എന്നീ ടീമുകൾക്കും 14 പോയിൻ്റുകളാണ് ഉള്ളതെങ്കിലും മികച്ച നെറ്റ് റൺ റേറ്റാണ് മുംബൈയ്ക്ക് ഗുണമാവുക. ഇന്നത്തെ കളിയിൽ പരാജയപ്പെട്ടാലും മുംബൈയുടെ മൂന്നാം സ്ഥാനത്തിനു ഭീഷണി ഉണ്ടാവില്ല.

Story Highlights chris lynn instead of rohit sharma reports

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top