ഇന്ത്യയിൽ വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ മരുന്നായ കൊവാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം മൂന്നാം ഘട്ടത്തിലേക്ക്

ഇന്ത്യയിൽ വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ മരുന്നായ കൊവാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം മൂന്നാം ഘട്ടത്തിലേക്ക്. ഭാരത് ബയോടെക്ക് നിർമിക്കുന്ന വാക്‌സിന ഒക്ടോബർ രണ്ടിനാണ് മൂന്നാം ഘട്ട പരീക്ഷണത്തിനുള്ള അനുമതി തേടിയിരുന്നത്.
ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.)യാണ് അനുമതി നൽകിയിരിക്കുന്നത്. നിലവിൽ പ്രായ പൂർത്തിയായ 28,500 പേരിൽ വാക്‌സിൻ പരീക്ഷണം നടത്തിയിട്ടുണ്ട്.
ഡൽഹി, മുംബൈ, പട്ന, ലക്നൗ തുടങ്ങി രാജ്യത്തെ 19 കേന്ദ്രങ്ങളിലായാണ് വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണം നടക്കുന്നത്. ഐ.സി.എം.ആർ., നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി തുടങ്ങിയവയുമായി സഹകരിച്ച് ഭാരത് ബയോടെക് കമ്പനിയാണ് വാക്‌സിൻ പരീക്ഷണം നടത്തുന്നത്. ഇന്ത്യയിൽ ഭാരത് ബയോടെക്കിനെ കൂടാതെ, സൈഡസ് കാഡില എന്ന കമ്പനിയും സെറം ഇൻസ്റ്റിറ്റ്യൂട്ട് ആസ്ട്രസെനേക എന്ന കമ്പനിയുമായി ചേർന്ന് വികസിപ്പിക്കുന്ന വാക്‌സിനും പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ്.
Story Highlights – The human trial of covacs, a covid vaccine being developed in India, has entered its third phase
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here