ലൈഫ് മിഷൻ ഇടപാട്: സ്വപ്ന അടക്കം ഒൻപത് പ്രതികളെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യും

ലൈഫ് മിഷൻ കമ്മീഷൻ ഇടപാടുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് അടക്കം ഒൻപത് പ്രതികളെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യും. സ്വപ്നയ്ക്ക് 30 % കമ്മീഷൻ നൽകാൻ തീരുമാനിച്ചിരുന്നുവെന്ന സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യൽ. ജയിലിലെത്തിയാകും പ്രതികളെ ചോദ്യം ചെയ്യുക.
Read Also :മുഖ്യമന്ത്രിയുമായി അടുപ്പമില്ലെന്ന് സ്വപ്നയുടെ മൊഴി
സ്വപ്നക്ക് 30 % കമ്മീഷൻ കൊടുക്കാൻ തീരുമാനിച്ചിരുന്നതായി സന്തോഷ് ഈപ്പൻ ഇന്നലെ മൊഴി നൽകിയിരുന്നു. എന്നാൽ 100 ഫ്ളാറ്റുകൾക്ക് പകരം 140 ഫ്ളാറ്റുകളായതോടേ കമ്മീഷൻ 20% മായി കുറച്ചെന്നും മൊഴി നൽകിയിട്ടുണ്ട്. കമ്മീഷൻ തുക ഫ്ളാറ്റിന്റെ നിർമാണ ചിലവിൽ ഉൾപ്പെടുത്താനായിരുന്നു തീരുമാനം. എന്നാൽ കമ്മീഷൻ നൽകിയത് വിവാദമായതോടെ ഇതിന് സാധിച്ചില്ല. സന്തോഷ് ഈപ്പനെ ആദായ നികുതി വകുപ്പ് 28ന് വീണ്ടും ചോദ്യം ചെയ്യും. നികുതി വെട്ടിച്ച് പണം സമ്പാദിച്ചതുമായി ബന്ധപ്പെട്ട് സ്വർണ കള്ളക്കടത്ത് കേസ് പ്രതി ടി.കെ റമീസ് അടക്കമുള്ളവരേയും ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
Story Highlights – Life mission, Swapna suresh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here