Advertisement

കരിപ്പൂരില്‍ അപകടത്തില്‍പെട്ട് തകര്‍ന്ന വിമാനത്തിന്റെ ഭാഗങ്ങള്‍ അപകട സ്ഥലത്തുനിന്ന് മാറ്റിതുടങ്ങി

October 23, 2020
1 minute Read

കരിപ്പൂരില്‍ അപകടത്തില്‍പെട്ട് തകര്‍ന്ന എയര്‍ ഇന്ത്യാ വിമാനത്തിന്റെ ഭാഗങ്ങള്‍ അപകടം നടന്ന സ്ഥലത്ത് നിന്ന് മാറ്റി തുടങ്ങി. എന്നാല്‍ പരിശോധനകള്‍ക്കും തുടരന്വേഷണത്തിനുമായി രണ്ടുവര്‍ഷം വരെ കരിപ്പൂരില്‍ പ്രത്യേകം തയാറാക്കിയ ഇടത്ത് വിമാനത്തിന്റെ ഭാഗങ്ങള്‍ സൂക്ഷിക്കും. എയര്‍ ഇന്ത്യയുടെ ബന്ധപ്പെട്ട ഉദ്യേഗസ്ഥരുടെ മേല്‍നേട്ടത്തിലാണ് വിമാനത്തിന്റെ തകര്‍ന്ന ഭാഗങ്ങള്‍ മാറ്റുന്നത്.

കേരളത്തെ നടുക്കിയ വിമാന അപകടം നടന്നിട്ട് രണ്ടര മാസം പിന്നിടുകയാണ്. ഇന്നും അതില്‍ നിന്ന് മോചിതരാകാന്‍ പ്രദേശവാസികള്‍ക്കോ, യാത്രക്കക്കാര്‍ക്കോ, മരിച്ചവരുടെ ബന്ധുക്കള്‍ക്കോ സാധിച്ചിട്ടില്ല. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം ഇനിയും കണ്ടെത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. രണ്ടുവര്‍ഷം വരെ വിമാനത്തിന്റെ പരിശോധനകളും തുടരന്വേഷണങ്ങളും നടത്തും. ഇതിനുശേഷം മാത്രമെ മറ്റു നടപടികളിലേക്ക് കടക്കൂ.

കൃത്യമായ രൂപരേഖ തയാറാക്കിയാണ് വിമാനം സംഭവസ്ഥലത്തുനിന്ന് മാറ്റുന്നത്. അപകട സ്ഥലത്ത് പ്രത്യേകം പരിശോധന നടത്തി വിമാനത്തിനുള്ളിലെ അവശേഷിക്കുന്ന ചെറിയ യന്ത്രങ്ങളുടെ പോലും കണക്കെടുക്കുന്നുണ്ട്. എയര്‍ ഇന്ത്യയുടെ അന്വേഷണ വിഭാഗം, ടെക്‌നിക്കല്‍ വിഭാഗത്തിലുള്ളവരടക്കം സംഭവസ്ഥലത്തുണ്ട്. കേന്ദ്ര സുരക്ഷാസേനയുടെയും എയര്‍ ഇന്ത്യ സെക്യൂരിറ്റി വിഭാഗത്തിന്റെയും കാവലിലാണ് അപകടസ്ഥലം.

Story Highlights karipur plane crash

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top