കിഷനു ഫിഫ്റ്റി; മുംബൈക്ക് 10 വിക്കറ്റ് ജയം

mi won csk ipl

ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് അനായാസ ജയം. 10 വിക്കറ്റിനാണ് മുംബൈ ചെന്നൈയെ കീഴ്പ്പെടുത്തിയത്. 115 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ 12.2 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ വിജയിക്കുകയായിരുന്നു. ജയത്തോടെ മുംബൈ പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. മുംബൈക്കായി 68 റൺസ് നേടി പുറത്താവാതെ നിന്ന ഇഷാൻ കിഷനാണ് ടോപ്പ് സ്കോറർ. ഡികോക്ക് 42 റൺസ് നേടി പുറത്താവാതെ നിന്നു.

കുറഞ്ഞ വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ അനായാസമാണ് സ്കോർ ചെയ്തത്. രോഹിതിൻ്റെ അഭാവത്തിൽ ഓപ്പണിംഗിൽ അവസരം ലഭിച്ച കിഷൻ അവസരം ഇരു കൈകളും നീട്ടി സ്വീകരിച്ചു. സ്പിന്നർമാരെയും പേസർമാരെയും ഒരുപോലെ പ്രഹരിച്ച കിഷൻ 29 പന്തുകളിൽ ഫിഫ്റ്റി തികച്ചു. തകർത്തടിയ്ക്കുന്ന യുവതാരത്തിന് ഡികോക്ക് ഉറച്ച പിന്തുണ നൽകിയതോടെ മുംബൈ അനായാസം ജയം കുറിയ്ക്കുകയായിരുന്നു. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ ഉയർത്തിയ 116 റൺസിൻ്റെ കൂട്ടുകെട്ട് കഴിഞ്ഞ മൂന്ന് സീസണുകളിൽ വെച്ച് ഏറ്റവും ഉയർന്ന ഓപ്പണിംഗ് കൂട്ടുകെട്ടാണ്. ഐപിഎൽ ചരിത്രത്തിൽ തന്നെ ചെന്നൈയുടെ ആദ്യ 10 വിക്കറ്റ് തോൽവിയാണ് ഇത്. ഈ തോൽവിയോടെ ചെന്നൈ പ്ലേ ഓഫ് റേസിൽ നിന്ന് പുറത്താവുകയും ചെയ്തു.

Story Highlights mumbai indians won against chennai super kings

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top