ഉള്ളിവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ വിപണിയെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍

onion prices hike ; kerala Government intervention

ഉള്ളിവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ വിപണിയെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍. ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ നാഫെഡ് വഴി ഇറക്കുമതി ചെയ്ത സവാളയുടെ ആദ്യ ലോഡ് തിരുവനന്തപുരത്തെത്തി. കിലോയ്ക്ക് 45 രൂപ നിരക്കില്‍ ഹോര്‍ട്ടികോര്‍പ്പ് ഔട്ട്‌ലെറ്റുകള്‍ വഴി വില്‍പന നടത്താനാണ് പദ്ധതി.

കൊവിഡ് പ്രതിസന്ധിക്കിടെ വിലക്കയറ്റം ജനജീവിതത്തെ സാരമായി ബാധിച്ച സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍. നാഫെഡില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് സവാള സംഭരിച്ച്, ഹോര്‍ട്ടികോര്‍പ്പ് ഔട്ട് ലെറ്റുകള്‍ വഴി വില്‍ക്കാനുള്ള ആശയമാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചത്. ആദ്യ ഘട്ടമായി 25 ടണ്‍ സവോള തിരുവനന്തപുരത്തെത്തി.

തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട , ആലപ്പുഴ ജില്ലകളിലെ ഹോര്‍ട്ടികോര്‍പ്പ് ഔട്ട് ലെറ്റുകളിലേക്ക് സവാള എത്തിക്കാനുള്ള നടപടികളും ആരംഭിച്ചു. കിലോയ്ക്ക് 45 രൂപ നിരക്കിലാവും വില്‍പന നടത്തുക. വരും ദിവസങ്ങളില്‍ എറണാകുളത്തും, കോഴിക്കോടും കൂടുതല്‍ ലോഡുകള്‍ എത്തും. നേരത്തെ സവാള വില കുതിച്ചുയര്‍ന്ന സാഹചര്യങ്ങളിലും നാഫെഡില്‍ നിന്ന് സവാള ശേഖരിച്ചാണ് സംസ്ഥാനം പ്രതിസന്ധി മറികടന്നത്.

Story Highlights onion prices hike ; kerala Government intervention

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top