Advertisement

എറണാകുളത്ത് മൂന്ന് കൊവിഡ് മരണം കൂടി

October 23, 2020
1 minute Read

എറണാകുളം ജില്ലയിൽ മൂന്ന് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇടക്കൊച്ചി സ്വദേശി ജോസഫ് (68), മൂവാറ്റുപുഴ സ്വദേശി മൊയ്ദീൻ (75), ആലുവ സ്വദേശിനി പുഷ്പ (68) എന്നിവരാണ് മരിച്ചത്. മൂന്ന് പേരും കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജില്ലയിൽ നാലു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒൻപതായി.

എറണാകുളം ജില്ലയിൽ ഇന്നലെ 929 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 718 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ. രോഗം സ്ഥിരീകരിച്ചവരിൽ 197 പേരുടെ ഉറവിടം വ്യക്തമല്ല. ഏഴ് ആരോഗ്യപ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ 414 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 10,933 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 180 പേർ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്.

Story Highlights Covid death, Ernakulam, Kalamassery medical college

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top