കൊവിഡ് പരിശോധനയിൽ നേട്ടം കൊയ്ത് ഇന്ത്യ; ഇന്നലെ വരെ നടത്തിയത് പത്ത് കോടി ടെസ്റ്റുകൾ

കൊവിഡ് ഭീതി തുടരുമ്പോഴും കൊവിഡ് പരിശോധനകളുടെ കാര്യത്തിൽ നേട്ടം ഉണ്ടാക്കി ഇന്ത്യ. 10 കോടി കോവിഡ് പരിശോധനകൾ എന്ന നേട്ടം രാജ്യം ഇന്നലെ പിന്നിട്ടു. അവസാന 1 കോടി ടെസ്റ്റുകൾ നടത്തിയത് കഴിഞ്ഞ 9 ദിവസത്തിനുള്ളിലാണ്.

2020 ഓഗസ്റ്റ് മുതൽ കൊവിഡ് പരിശോധനകളിൽ ഇന്ത്യ ഗണ്യമായ നേട്ടമാണ് ഉണ്ടാക്കിയത്. നിലവിലെ കണക്കനുസരിച്ച് ആകെ പരിശോധനകൾ 10 കോടി എന്ന നേട്ടം പിന്നിട്ടു. അവസാന സ്ഥതി വിവരം അനുസരിച്ച് ആകെ രാജ്യത്ത് ഇതുവരെ നടന്ന പരിശോധനകൾ 10,01,13,085 ആണ്. കഴിഞ്ഞ ദിവസം മാത്രം 14.5 ലക്ഷം കൊവിഡ് പരിശോധനകൾ നടന്നു. 1,122 ഗവൺമെന്റ് ലബോറട്ടറികളും 867 സ്വകാര്യ ലബോറട്ടറികളും ഉൾപ്പെടെ 1,989 പരിശോധനാ ലാബുകളാണ് ഇപ്പോൾ രാജ്യത്തുള്ളത്. സമഗ്രമായ പരിശോധന നടക്കുമ്പോഴും ദേശീയതലത്തിൽ രോഗസ്ഥിരീകരണ നിരക്ക് കുറയുകയാണ്. രോഗവ്യാപനത്തോത് കുറഞ്ഞിട്ടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ആകെ പരിശോധന 10 കോടി പിന്നിട്ടപ്പോൾ രോഗസ്ഥിരീകരണ നിരക്ക് 7.75% ആണ്. അവസാന 1 കോടി ടെസ്റ്റുകൾ നടത്തിയത് ഒൻപത് ദിവസത്തിനുള്ളിലായിരുന്നു. അതേസമയം കേരളം ഉൾപ്പടെയുള്ള 15 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ദേശീയ ശരാശരിയേക്കാൾ ഉയർന്ന രോഗ സ്ഥിരീകരണ നിരക്കാണ് ഇപ്പോഴുള്ളത്.

Read Also : രാജ്യത്ത് കൊവിഡ് ബാധിതർ 78 ലക്ഷത്തിലേക്ക്

Story Highlights Covid test

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top