രാജ്യത്ത് കൊവിഡ് ബാധിതർ 78 ലക്ഷത്തിലേക്ക്

covid 19 coroanvirus india updates

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് 78 ലക്ഷം കടക്കും. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1.18 ലക്ഷത്തിനടുത്തെത്തി. രോഗമുക്തി നിരക്ക് 90 ശതമാനത്തിലേക്ക് അടുത്തു.പ്രതിദിന കണക്കില്‍ രോഗികളെക്കാള്‍ രോഗമുക്തിരുടെ എണ്ണം കൂടുന്ന സാഹചര്യം രാജ്യത്ത് തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രതിദിന കണക്കില്‍ വീണ്ടും കേരളം മഹാരാഷ്ട്രയെ മറികടന്ന് ഒന്നാമതെത്തി. കേരളത്തില്‍ 8,511 പേര്‍ക്ക് സ്ഥിരീകരിച്ചപ്പോള്‍ മഹാരാഷ്ട്രയില്‍ 7,347 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

മഹാരാഷ്ട്രയിലെ ആകെ മരണസംഖ്യ 43,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കര്‍ണാടക-5356, ഡല്‍ഹി-4,086, തമിഴ്‌നാട്-3057 പുതിയ കേസുകളുമാണ് സ്ഥിരീകരിച്ചത്. ആന്ധ്രപ്രദേശില്‍ 3765 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ, സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം എട്ടു ലക്ഷം കടന്നു. ഡല്‍ഹി ,പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്.

Story Highlights covid 19 coroanvirus india updates

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top