‘വെൽഫെയർ പാർട്ടി സഖ്യം മണ്ടത്തരം, തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയാകും’: ഡോ. ഫസൽ ഗഫൂർ

ജമാഅത്ത് ബന്ധം തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയാകുമെന്ന് എംഇഎസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ. യുഡിഎഫിന്റെ വെൽഫെയർ പാർട്ടി സഖ്യം മണ്ടത്തരമാണ്. യുഡിഎഫിന് കിട്ടേണ്ട വോട്ടു കുടി കിട്ടാതാകുമെന്നും ഫസൽ ഗഫൂർ ട്വന്റിഫോറിനോട് പറഞ്ഞു.

കേരളത്തിലെ ഭരണ തുടർച്ച തീരുമാനിക്കുന്നത് കൊറോണയായിരിക്കും. വിവാദങ്ങൾ വോട്ടിനെ സ്വാധീനിക്കുമെന്ന് കരുതുന്നില്ല. സ്വപ്നയും സരിതയും വോട്ടിനെ ബാധിക്കില്ല. കൊറോണയെ നന്നായി നേരിട്ടാൽ വോട്ട് കിട്ടും. എംഇഎസ് നേതൃത്വം ഒഴിഞ്ഞു പോകുന്ന പ്രശ്‌നമില്ലെന്നും ഫസൽ ഗഫൂർ വ്യക്തമാക്കി.

യുഡിഎഫ് കൺവീനർ എം.എം.ഹസൻ ജമാഅത്ത് ഇസ്ലാമി കേരള അമീർ എം.ഐ.അബ്ദുൽ അസീസിനെ കണ്ടതിന് പിന്നാലെ വെൽഫെയർ പാർട്ടിയുടെ പ്രതികരണം വന്നതാണ് രാഷ്ട്രീയ ചർച്ചയായത്. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫുമായി പ്രാദേശിക നീക്കുപോക്കുണ്ടെന്നും കോൺഗ്രസ്, ലീഗ് ചർച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചതെന്നുമായിരുന്നു വെൽഫെയർ പാർട്ടിയുടെ പ്രതികരണം.

Story Highlights Dr. Fazal gafoor, Welfare party, UDF, M M Hassan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top