Advertisement

ചക്രവർത്തിയുടെ വേരിയേഷനും ചത്ത പിച്ചിലെ അതിജീവനവും; ഇന്നത്തെ ഐപിഎൽ ഇങ്ങനെ

October 24, 2020
Google News 2 minutes Read
kkr srh kxip dc

4 ഓവറിൽ 20 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ്! ടി-20 ക്രിക്കറ്റിലെ അഞ്ച് വിക്കറ്റ് നേട്ടം എന്ന അപൂർവതയാണ് ഇന്ന് കൊൽക്കത്തയുടെ മിസ്റ്റരി സ്പിന്നർ വരുൺ ചക്രവർത്തി സ്വന്തം പേരിൽ എഴുതിച്ചേർത്തത്. അതായിരുന്നു ഡൽഹി പോലെ ഒരു ഫോർമിഡബിൽ ബാറ്റിംഗ് ലൈനപ്പിനെ പാടെ തകർത്തു കളഞ്ഞതും. ചക്രവർത്തിയുടെ വേരിയേഷനുകൾ പിക്ക് ചെയ്യാനാവാതെ അറ്റാക്ക് ചെയ്തയായിരുന്നു കൊൽക്കത്തയുടെ പ്രശ്നം. ചക്രവർത്തി നേടിയ അഞ്ചിൽ നാല് വിക്കറ്റുകളും ഔട്ട്ഫീൽഡിൽ ക്യാച്ച് ആയിരുന്നു എന്നതാണ് ഈ വാദത്തിനു കാരണം. കമ്മിൻസ് ഏല്പിച്ച ഇരട്ട പ്രഹരത്തിൽ ഡിഫൻസീവായിപ്പോയ ഡൽഹിയെ അത് മുതലെടുത്ത് ചക്രവർത്തി തീർത്തു.

Read Also : ഹൈദരാബാദിനെ പൂട്ടി പഞ്ചാബ്; തുടർച്ചയായ നാലാം ജയം

ആദ്യ ഇന്നിംഗ്സിൽ റാണ-നരേൻ എന്നിവരുടെ രക്ഷാപ്രവർത്തനം എടുത്ത് പറയണം. മീഡിയം പേസർമാർക്കെതിരെയും സ്പിന്നർമാർക്കെതിരെയും ബ്രൂട്ടൽ റെക്കോർഡുള്ള നരേനെതിരെ അശ്വിൻ, സ്റ്റോയിനിസ്, ദേശ്പാണ്ഡെ എന്നീ ഓപ്ഷനുകൾ മാറിമാറി ഉപയോഗിച്ച ശ്രേയാസ് അയ്യരുടെ ക്യാപ്റ്റൻസി ഇവിടെ ചോദ്യചിഹ്നമാണ്. ഷീർ പേസിൽ നരേൻ ബുദ്ധിമുട്ടുമെന്ന് അനുഭവങ്ങൾ ഉണ്ടായിട്ടും സ്ലോഗ് ഓവറുകളിലാണ് ടീമിലെ എക്സ്പ്രസ് പേസർമാർ നരേനെതിരെ പന്തെറിയുന്നത്. വിക്കറ്റ് വീഴുകയും ചെയ്യുന്നുണ്ട്. സ്പീഡ്, ലെംഗ്ത് വേരിയേഷനുകളിലൂടെ റൺ നിരക്ക് നിയന്ത്രിക്കുന്ന അക്സർ പട്ടേലിനെയും അയ്യർ ഉപയോഗിച്ചില്ല. അക്സർ വന്നാൽ റിസൽട്ട് ഉറപ്പില്ലെങ്കിലും അതൊരു പരീക്ഷണം ആവുമായിരുന്നു.

Read Also : ചക്രവർത്തിയുടെ ചക്രവ്യൂഹത്തിൽ തകർന്ന് ഡൽഹി; കൊൽക്കത്തയ്ക്ക് കൂറ്റൻ ജയം

ദുബായിലെ ചത്ത പിച്ചിൽ കിംഗ്സ് ഇലവൻ അതിജീവനം കണ്ടെത്തിയതാണ് രണ്ടാം മത്സരത്തിൽ കണ്ടത്. പേസ് വേരിയേഷൻ എഫക്ടീവാണെന്ന തിരിച്ചറിവ് ബൗളർമാരെല്ലാം ഉപയോഗപ്പെടുത്തിയതോടെ പഞ്ചാബിന് തുടർച്ചയായ നാലാം ജയം. ഇതേ തന്ത്രമായിരുന്നു ഹൈദരാബാദും പരീക്ഷിച്ചത്. എന്നാൽ, പഞ്ചാബ് അത് അല്പം കൂടി ക്ലിനിക്കലായി നടപ്പിലാക്കി. ക്രിസ് ജോർഡാൻ്റെ ഡെത്ത് ഓവറുകൾ പതിവു പോലെ മികച്ചതായി. 29 പന്തുകൾ ക്രീസിൽ നിന്ന മനീഷ് പാണ്ഡെ എടുത്തത് 15 റൺസാണ്. വേണമെങ്കിൽ ആ ഇന്നിംഗ്സും ഹൈദരാബാദിൻ്റെ പരാജയത്തിനുള്ള ഒരു കാരണമായി കണക്കാക്കാം.

Story Highlights Todays IPL matches analysis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here