Advertisement

കെ.എം ഷാജിക്കെതിരായ വധഭീഷണി; ആരോപണവിധേയൻ മുൻകൂർ ജാമ്യാപേക്ഷ നൽകി

October 24, 2020
Google News 1 minute Read

കെ.എം. ഷാജി എംഎൽഎക്കെതിരായ വധഭീഷണി കേസിൽ ആരോപണവിധേയനായ തേജസ് മുൻകൂർ ജാമ്യാപേക്ഷ നൽകി. തലശേരി കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഇയാൾ വീട്ടിൽ നിന്ന് കടന്നു കളഞ്ഞതായായിരുന്നു പൊലീസിന് ലഭിച്ച വിവരം.

കണ്ണൂർ പാപ്പിനിശേരി സ്വദേശി തേജസ് ആണ് തന്നെ വധിക്കാൻ കൊട്ടേഷൻ നൽകിയതെന്നാണ് കെ.എം ഷാജി എം.എൽ.എയുടെ പരാതി. തേജസിനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ഖത്തറിൽ ജോലി ചെയ്തിരുന്ന ഇയാൾ ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് രണ്ട് മാസം മുൻപാണ് നാട്ടിലെത്തിയത്. വധഭീഷണിയുണ്ടെന്ന് കെ.എം ഷാജി ആരോപണം ഉന്നയിച്ച ദിവസം ഇയാളെ വീട്ടിൽ നിന്ന് കാണാതായെന്നാണ് ബന്ധുക്കൾ പൊലീസിന് നൽകിയ മൊഴി. ഇയാൾ സജീവ രാഷട്രീയ പ്രവർത്തകനല്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം.

Read Also :കെ. എം ഷാജി പരാതി ഉന്നയിച്ച പാപ്പിനിശേരി സ്വദേശി കടന്നു കളഞ്ഞെന്ന് പൊലീസ്

പത്ത് വർഷത്തിലധികമായി ഗൾഫിൽ ജോലി ചെയ്യുന്ന തേജസിന് നാട്ടിൽ അടുത്ത സുഹൃത്തുക്കളില്ല. എട്ടാം ക്ലാസ് വരെ മുംബൈയിലായിരുന്നു പഠിച്ചത്. ഇയാൾക്കെതിരെ മറ്റ് കേസുകളൊന്നും സംസ്ഥാനത്ത് നിലവിലില്ല.

Story Highlights K M shaji, Death threat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here