ഐപിഎൽ മാച്ച് 42: കൊൽക്കത്ത ബാറ്റ് ചെയ്യും; ഇരു ടീമുകളിലും മാറ്റങ്ങൾ

kkr dc ipl toss

ഇന്ത്യൻ പ്രീമിയർ ലീഗ് 13ആം സീസണിലെ 42ആം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റ് ചെയ്യും. ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് നായകൻ ശ്രേയാസ് അയ്യർ കൊൽക്കത്തയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളിലും രണ്ട് വീതം മാറ്റങ്ങളുണ്ട്.

Read Also : കിഷനു ഫിഫ്റ്റി; മുംബൈക്ക് 10 വിക്കറ്റ് ജയം

ഡൽഹി ക്യാപിറ്റൽസ് നിരയിൽ അജിങ്ക്യ രഹാനെ, ആൻറിച് നോർക്കിയ എന്നിവർ കളിക്കും. പൃഥ്വി ഷാ, ഡാനിയൽ സാംസ് എന്നിവർ പുറത്തിരിക്കും. കൊൽക്കത്തയിൽ കമലേഷ് നഗർകൊടി, സുനിൽ നരേൻ എന്നിവർ ടീമിലെത്തി. കുൽദീപ് യാദവ്, ടോം ബാൻ്റൺ എന്നിവർക്കു പകരമാണ് ഇവർ കളിക്കുക.

കഴിഞ്ഞ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോടേറ്റ പരാജയം കൊൽക്കത്ത ക്യാമ്പിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. പോയിൻ്റ് പട്ടികയിൽ നാലാം സ്ഥാനത്ത് ഉണ്ടെങ്കിലും ഇനിയൊരു പരാജയം കൊൽക്കത്തയുടെ പ്ലേ ഓഫ് സാധ്യതകൾക്ക് മങ്ങൽ ഏല്പിക്കും. അതേ സമയം, ഇന്നലെ ചെന്നൈയ്ക്കെതിരെ വിജയിച്ചതോടെ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയ മുംബൈയെ മറികടന്ന് ആദ്യ സ്ഥാനം സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാവും ഡൽഹി ഇറങ്ങുക.

Story Highlights kolkata knight riders vs delhi capitals toss

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top