Advertisement

കിംഗ്സ് ഇലവന് ബാറ്റിംഗ് തകർച്ച; സൺറൈസേഴ്സിന് 127 റൺസ് വിജയലക്ഷ്യം

October 24, 2020
Google News 2 minutes Read
kxip srh ipl innings

കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 127 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് ഇലവൻ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് 126 റൺസ് നേടിയത്. 32 റൺസെടുത്ത നിക്കോളാസ് പൂരാനാണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ. ഹൈദരാബാദിനായി സന്ദീപ് ശർമ്മ, റാഷിദ് ഖാൻ, ജേസൻ ഹോൾഡർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Read Also : ചക്രവർത്തിയുടെ ചക്രവ്യൂഹത്തിൽ തകർന്ന് ഡൽഹി; കൊൽക്കത്തയ്ക്ക് കൂറ്റൻ ജയം

മായങ്ക് അഗർവാൾ പരുക്കേറ്റ് പുറർതായ സാഹചര്യത്തിൽ മൻദീപ് സിംഗ് ആണ് രാഹുലിനൊപ്പം പഞ്ചാബ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. എന്നാൽ, ക്രീസിൽ ടൈമിങ് കണ്ടെത്താൻ ബുദ്ധിമുട്ടിയ താരം അഞ്ചാം ഓവറിൽ മടങ്ങി. 17 റൺസെടുത്ത മൻദീപ് സന്ദീപ് ശർമ്മയുടെ പന്തിൽ റാഷിദ് ഖാനു പിടിനൽകി മടങ്ങുകയായിരുന്നു. രാഹുലുമായി 37 റൺസിൻ്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിലും താരം പങ്കാളിയായിരുന്നു. മൂന്നാം നമ്പറിലെത്തിയ ക്രിസ് ഗെയിലിനെതിരെ ഹൈദരാബാദിന് കൃത്യമായ പദ്ധതിയുണ്ടായിരുന്നു. 20 പന്തുകളിൽ അത്ര തന്നെ റൺസെടുത്ത താരത്തെ 10ആം ഓവറിൽ ജേസൻ ഹോൾഡർ ഡേവിഡ് വാർണറുടെ കൈകളിൽ എത്തിച്ചു. തൊട്ടടുത്ത ഓവറിൽ ലോകേഷ് രാഹുലിനെ (27) ക്ലീൻ ബൗൾഡാക്കിയ റാഷിദ് ഖാൻ പഞ്ചാബിനു കനത്ത പ്രഹരമേൽപിച്ചു.

Read Also : ഐപിഎൽ മാച്ച് 42: കിംഗ്സ് ഇലവൻ ബാറ്റ് ചെയ്യും; അഗർവാൾ പുറത്ത്

ഗ്ലെൻ മാക്സ്‌വൽ (12) സന്ദീപ് ശർമ്മയുടെ പന്തിൽ വാർണറുടെ കൈകളിൽ അവസാനിച്ചു. ദീപക് ഹൂഡയെ (0) റാഷിദിൻ്റെ പന്തിൽ ബെയർസ്റ്റോ സ്റ്റമ്പ് ചെയ്തു. ക്രിസ് ജോർഡനെ (7) ജേസൻ ഹോൾഡറുടെ പന്തിൽ ഖലീൽ അഹ്മദ് പിടികൂടി. മുരുഗൻ അശ്വിൻ വിജയ് ശങ്കറുടെ നേരിട്ടുള്ള ഏറിൽ (4) റണ്ണൗട്ടായി. കളി അവസാനിക്കുമ്പോൾ നിക്കോളാസ് പൂരാൻ (32) പുറത്താവാതെ നിന്നു.

Story Highlights sunriders hyderabad vs kings xi punjab first innings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here