ഐപിഎൽ മാച്ച് 42: കിംഗ്സ് ഇലവൻ ബാറ്റ് ചെയ്യും; അഗർവാൾ പുറത്ത്

kxip srh ipl toss

ഇന്ത്യൻ പ്രീമിയർ ലീഗ് 13ആം സീസണിലെ 42ആം മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബ് ബാറ്റ് ചെയ്യും. ടോസ് നേടിയ സൺറൈസേഴ്സ് നായകൻ ഡേവിഡ് വാർണർ പഞ്ചാബിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളിലും മാറ്റങ്ങളുണ്ട്. പഞ്ചാബിൽ മായങ്ക് അഗർവാളിനു പകരം മൻദീപ് സിംഗും ജിമ്മി നീഷമിനു പകരം ക്രിസ് ജോർഡാനും കളിക്കും. ഹൈദരാബാദിൽ ഷഹബാസ് നദീമിനു പകരം ഖലീൽ അഹ്മദ് കളിക്കും.

Read Also : ചക്രവർത്തിയുടെ ചക്രവ്യൂഹത്തിൽ തകർന്ന് ഡൽഹി; കൊൽക്കത്തയ്ക്ക് കൂറ്റൻ ജയം

പോയിൻ്റ് പട്ടികയിൽ സൺറൈസേഴ്സ് അഞ്ചാമതും കിംഗ്സ് ഇലവൻ ആറാമതുമാണ്. ഇരു ടീമുകളും 10 വീതം മത്സരങ്ങൾ കളിച്ചപ്പോൾ 4 മത്സരങ്ങൾ വീതം വിജയിച്ചു. 8 പോയിൻ്റാണ് ഇരു ടീമുകൾക്കും ഉള്ളത്. തുടർച്ചയായ പരാജയങ്ങൾക്കൊടുവിൽ വിജയിച്ച് തുടങ്ങിയ പഞ്ചാബ് ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത സൺറൈസേഴ്സും ആത്മവിശ്വാസത്തിലാണ്.

Story Highlights surisers hyderabad vs kings xi punjab toss

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top