Advertisement

നെല്ല് സംഭരണം വൈകുന്നു; നില്‍പ് സമരവുമായി കുട്ടനാടന്‍ കര്‍ഷകര്‍

October 24, 2020
1 minute Read
paddy

ആലപ്പുഴ ജില്ലയില്‍ രണ്ടാം കൃഷിയുടെ കൊയ്ത്ത് പൂര്‍ത്തിയായ കുട്ടനാടന്‍ പാടശേഖരങ്ങളില്‍ നിന്നുള്ള നെല്ല് സംഭരണം വൈകുന്നതില്‍ കര്‍ഷകരുടെ പ്രതിഷേധം. കൊയ്ത്ത് പൂര്‍ത്തിയായി ദിവസങ്ങള്‍ പിന്നിട്ടിട്ടും നെല്ല് സംഭരിക്കാന്‍ ആളെത്താത്തതാണ് നെല്ല് കെട്ടി കിടക്കാന്‍ കാരണം. നെല്ല് സംഭരണം ഇനിയും വൈകിയാല്‍ പ്രതിഷേധം ശക്തമാക്കാനാണ് കര്‍ഷകരുടെ തീരുമാനം.

ചങ്ങനാശ്ശേരി- ആലപ്പുഴ റോഡില്‍ നില്‍പ് സമരം നടത്തിയാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്. സ്വകാര്യ മില്ലുകളെ ഒഴിവാക്കിയതോടെ സര്‍ക്കാര്‍ സംവിധാനത്തിലുള്ള രണ്ട് മില്ലുകള്‍ മാത്രമാണ് നിലവില്‍ സംഭരണത്തിനുള്ളത്. എന്നാല്‍ നെല്ല് സംഭരിക്കാന്‍ ആളെത്താതിനെ തുടര്‍ന്ന് കൊയ്തിട്ട നെല്ല് കെട്ടിക്കിടക്കുകയാണ്.

Read Also : പാലക്കാട് നെല്ല് സംഭരണം ചൊവ്വാഴ്ച്ച മുതല്‍ തുടങ്ങുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍

സര്‍ക്കാര്‍ മില്ലുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെത്തി നെല്ല് പരിശോധനയും മറ്റും പൂര്‍ത്തിയായെങ്കിലും നെല്ല് സംഭരിക്കുന്നത് സംബന്ധിച്ച് യാതൊരു തീരുമാനവും ഉണ്ടായിട്ടില്ല. നിലവില്‍ കൊയ്തിട്ട നെല്ല് റോഡിന് ഇരുവശങ്ങളില്‍ കൂട്ടിയിട്ട് ടാര്‍പ്പോളിനിട്ട് മൂടി കാവലിരിക്കുകയാണ് കര്‍ഷകര്‍. കൂടാതെ ഇടക്കിടെ പെയ്യുന്ന മഴ കര്‍ഷകരെ ആശങ്കയിലാക്കുന്നുണ്ട്.

Story Highlights kuttanad, paddy field

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top