സായ് പല്ലവി ഉത്തരേന്ത്യന്‍ ഗ്രാമത്തിലെ കുരുന്നുകളുടെ കൈയില്‍ മൈലാഞ്ചിയിടുന്നു; ‘സിംപ്ലിസിറ്റി വേറെ ലെവല്‍’ എന്ന് ആരാധകര്‍

sai pallavi papri kids

പ്രേമത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന നടിയാണ് സായ് പല്ലവി. ഇടക്ക് താരത്തിന്റെ പെരുമാറ്റം മറ്റ് അഭിനേതാക്കളുടെ അടക്കം അഭിനന്ദനം നേടാറുണ്ട്. നേരത്തെ പരീക്ഷ എഴുതാന്‍ പോയ സ്ഥലത്തെ ആരാധകര്‍ക്ക് ഒപ്പം താരം എടുത്ത ചിത്രവും ഇത്തരത്തില്‍ പ്രചാരം നേടിയിരുന്നു. വീണ്ടും കൈയടി നേടിയിരിക്കുകയാണ് സായ്, എങ്ങനെയെന്നല്ലേ?

സിനിമാ ഷൂട്ടിംഗിനായി ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ പിപ്രിയിലാണ് സായ് പല്ലവി. ലവ് സ്റ്റോറി എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണമാണ് നടക്കുന്നത്. അതിനിടയില്‍ ഗ്രാമത്തിലെ കുഞ്ഞുങ്ങളുടെ കൈയില്‍ ഭംഗിയില്‍ മൈലാഞ്ചിയിട്ടതാണ് ഇപ്പോള്‍ ആളുകളുടെ മനം കവരുന്നത്. മെെലാഞ്ചി കെെയുള്ള കുട്ടികളുടെയും സായ് പല്ലവി മെെലാഞ്ചി ഇടുന്നതിന്‍റെയും ദൃശ്യങ്ങളാണ് പോസ്റ്റില്‍. മെെലാഞ്ചി ഇടുന്ന കുട്ടിയോട് വിശേഷം ചോദിക്കുന്നുമുണ്ട് താരം.

View this post on Instagram

Happy Clients♥️Pipri Pillas♥️

A post shared by Sai Pallavi (@saipallavi.senthamarai) on

Read Also : സോഷ്യൽ മീഡിയയിൽ തരംഗമായി സായ് പല്ലവിയും ധനുഷും ഒന്നിച്ച ‘റൗഡി ബേബി’

‘ഹാപ്പി ക്ലൈന്‍സ്, പിപ്രി പിള്ളാസ്’ എന്ന് അടിക്കുറിപ്പും താരം നല്‍കിയിട്ടുണ്ട്. താഴെ സാമന്ത കമന്റ് ചെയ്തത് സോ ക്യൂട്ട് എന്നാണ്. നീ വളരെ പ്രിയങ്കരിയാണെന്ന് പ്രേമത്തിലെ സഹതാരമായിരുന്ന അനുപമ പരമേശ്വരനും അഭിപ്രായപ്പെട്ടു. നിരവധി പേര്‍ തങ്ങള്‍ക്കും മൈലാഞ്ചിയിട്ടു തരണം എന്നെല്ലാം താഴെ കുറിക്കുന്നുണ്ട്.

മലയാളത്തില്‍ സജീവമല്ലെങ്കിലും തമിഴിലും തെലുങ്കിലും വളരെ തിരക്കുള്ള നടിയാണ് സായ് പല്ലവി. ഫിദ എന്ന സിനിമയിലൂടെയാണ് തെലുങ്കില്‍ ചുവടുറപ്പിച്ചത്. തമിഴില്‍ ധനുഷ്, സൂര്യ എന്നീ സൂപ്പര്‍ താരങ്ങളുടെ നായികാ വേഷമണിഞ്ഞു.

Story Highlights sai pallavi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top