‘രാഹുൽ ഗാന്ധിയുടെ പുതിയ കണ്ടുപിടുത്തം’; പ്രചരിക്കുന്ന വിഡിയോയ്ക്ക് പിന്നിൽ [24 Fact Check]

പ്രിയങ്കാ രാജീവ്
‘രാഹുൽ ഗാന്ധിയുടെ പുതിയ കണ്ടുപിടുത്തം’ എന്ന അടിക്കുറിപ്പോടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. നിരവധി പേർ പങ്കുവച്ച വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ നോക്കാം.
‘ശ്രീ രാഹുൽ ഗാന്ധിജിയുടെ പുതിയ കണ്ടുപിടുത്തം. മഹാത്മാ ഗാന്ധി അഹിംസ എന്ന മന്ത്രം സ്വീകരിച്ചത് ഇന്ത്യയിലെ പുരാതന മതമായ ഇസ്ലാമിൽ നിന്ന്’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പ്രചരിക്കുന്നത്. ഒരു വർഷം മുൻപ് രാഹുൽഗാന്ധി ദുബായിൽ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗമാണ് തെറ്റായ തലക്കെട്ടോടെ പ്രചരിക്കുന്നത്. പ്രസംഗത്തിൽ മറ്റ് മതങ്ങളെക്കുറിച്ച് പറയുന്നത് തന്ത്രപൂർവം വെട്ടിമാറ്റിയാണ് വ്യാജപ്രചാരണം. മതസ്പർദ്ധ ലക്ഷ്യം വച്ചുള്ളതാണ് ഈ വ്യാജവാർത്ത എന്നതാണ് പ്രശ്‌നം.
Story Highlights – Fact check, rahul gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here