ഹത്‌റാസ് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്റെ ഭാര്യ ജീവനൊടുക്കി

ഹത്‌റാസ് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്റെ ഭാര്യ ജീവനൊടുക്കി. ഡി.ഐ.ജി. ചന്ദ്രപ്രകാശിന്റെ ഭാര്യ പുഷ്പ പ്രകാശിനെ(36)യാണ് ലഖ്‌നൗവിലെ വീട്ടിൽ ജീവനൊടുക്കിയനിലയിൽ കണ്ടെത്തിയത്.

ശനിയാഴ് രാവിലെ 11 മണിയോടെയാണ് പുഷ്പ പ്രകാശിനെ ലഖ്‌നൗ സുശാന്ത് ഗോൾഫ് സിറ്റിയിലെ വീട്ടിൽ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ഡി.സി.പി. ചാരുനിഗം പറഞ്ഞു. അതേസമയം, വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ലെന്നും ഡി.സി.പി. വ്യക്തമാക്കി.

2005 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഡി.ഐ.ജി. ചന്ദ്രപ്രകാശ്. നിലവിൽ ഉന്നാവിലാണ് ചുമതലയെങ്കിലും ഹത്‌റാസ് ബലാത്സംഗ കേസ് അന്വേഷിക്കാൻ യു.പി. സർക്കാർ രൂപീകരിച്ച പ്രത്യേക സംഘത്തിൽ ഉൾപ്പെട്ടയാളാണ്.

Story Highlights The wife of the officer investigating the Hathras case has committed suicide

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top