‘ വി മുരളീധരന് എന്തും പറയാം…സംസ്ഥാനത്തിന്റെ ഇടപെടൽ നിയമപരമാണ്; മന്ത്രി എകെ ബാലൻ

കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസ്താവന തള്ളി എകെ ബാലൻ.
സംസ്ഥാനം സിബിഐ അന്വേഷണത്തെ എതിർക്കുന്നതിന് പിന്നിൽ രാഷ്ട്രീയ അഴിമതികൾ പുറത്ത് വരുമെന്ന ഭയമാണെന്ന വി മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് നിയമമന്ത്രി എകെ ബാലൻ രംഗത്ത് വന്നിരിക്കുന്നത്. സംസ്ഥാനത്തിന്റെ ഇടപെടൽ നിയമപരമാണെന്നും മുരളീധരന് എന്തും പറയാമെന്നും സർക്കാർ ഏത് ഏജൻസിയെയും സർക്കാർ നേരിടുമെന്നും എകെ ബാലൻ പ്രതികരിച്ചു.

മാത്രമല്ല, പൊലീസ് ആക്ട് ഭേദഗതിയിൽ മാധ്യമങ്ങൾക്കു എതിരെ ഒരു നീക്കവുമില്ല. അപകീർത്തി പ്രചരണം തടയാൻ മാത്രമാണ് ഭേദഗതിയെന്നും എകെ ബാലൻ പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതെന്തെങ്കിലും ഭേദഗതിയിൽ ഉണ്ടെങ്കിൽ പരിശോധിക്കാൻ തയാറാണ്. പ്രതിപക്ഷ നേതാവിന്റെ വിമർശനം എവിടെയെങ്കിലും എന്തെങ്കിലും കണ്ടാണ്.

ദേശീയ അന്വേഷണ ഏജൻസികളെ രാഷ്ട്രീയ പ്രേരിതമായി കേന്ദ്രം ഉപയോഗിക്കുന്നുവെന്ന രാഹുൽ ഗാന്ധിയുടെ വിമർശനവും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ സിബിഐക്കുള്ള പൊതുഅനുമതി പിൻവലിച്ചതും വിമർശനങ്ങളെ നേരിടാൻ സിപിഐഎം ആയുധമാക്കുകയാണ്. നിലവിൽ പൊതു അനുമതി പിൻവലിക്കുന്നതിൽ മന്ത്രിസഭാ തീരുമാനമെടുത്താൽ മതിയെന്നാണ് നിയമവകുപ്പിന്റെ വിശദീകരണം. ഉത്തരവിറങ്ങിയാൽ സിബിഐ അന്വേഷണം കോടതിയും സംസ്ഥാനസർക്കാറും ആവശ്യപ്പെടുന്ന കേസുകളിൽ മാത്രമായി ചുരുങ്ങുമെന്നും എകെ ബാലൻ പറഞ്ഞു.

Story Highlights v muraleedharan ak balan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top