Advertisement

ഇന്ന് സംസ്ഥാനത്ത് 58 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍

October 25, 2020
Google News 1 minute Read
covid hotspot

ഇന്ന് 58 പുതിയ ഹോട്ട്സ്പോട്ടുകള്‍. 13 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 669 ഹോട്ട്സ്പോട്ടുകളാണുള്ളത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 1011, കോഴിക്കോട് 869, എറണാകുളം 816, തിരുവനന്തപുരം 712, മലപ്പുറം 653, ആലപ്പുഴ 542, കൊല്ലം 527, കോട്ടയം 386, പാലക്കാട് 374, പത്തനംതിട്ട 303, കണ്ണൂര്‍ 274, ഇടുക്കി 152, കാസര്‍ഗോഡ് 137, വയനാട് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read Also : സംസ്ഥാനത്ത് 15 പ്രദേശങ്ങള്‍കൂടി ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍; ആകെ 660 ഹോട്ട്‌സ്‌പോട്ടുകള്‍

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 159 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5694 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 908 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 994, കോഴിക്കോട് 834, എറണാകുളം 416, തിരുവനന്തപുരം 559, മലപ്പുറം 612, ആലപ്പുഴ 514, കൊല്ലം 522, കോട്ടയം 320, പാലക്കാട് 195, പത്തനംതിട്ട 231, കണ്ണൂര്‍ 202, ഇടുക്കി 87, കാസര്‍ഗോഡ് 126, വയനാട് 82 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

82 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം, കണ്ണൂര്‍ 15 വീതം, കോഴിക്കോട് 11, എറണാകുളം 9, മലപ്പുറം 8, തൃശൂര്‍ 5, പത്തനംതിട്ട, ഇടുക്കി, കാസര്‍ഗോഡ് 4 വീതം, പാലക്കാട് 3, കൊല്ലം, കോട്ടയം 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

Story Highlights covid hotspot

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here