രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 90 ശതമാനത്തിലേക്ക്

രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 90 ശതമാനത്തിലേക്ക്. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ അര ലക്ഷത്തില്‍ താഴെയാണ് പ്രതിദിന കേസുകള്‍ .തുടര്‍ച്ചയായ രണ്ടാം ദിവസം പ്രതിദിന കണക്കില്‍ വീണ്ടും കേരളം മഹാരാഷ്ട്രയെ മറികടന്ന് ഒന്നാമതെത്തി. കേരളത്തില്‍ 8,253 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മഹാരാഷ്ട്രയില്‍ 4285 കേസുകളാണ് ഇന്നലെ സ്ഥിരീകരിച്ചത്. കര്‍ണാടക- 4471 , തമിഴ്‌നാട്- 2886, പശ്ചിമബംഗാള്‍-4,148 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ സ്ഥിരീകരിച്ച കണക്ക്. രോഗവ്യാപനം രൂക്ഷമായിരുന്ന മുംബൈ നഗരത്തില്‍ ആകെ രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 78 ലക്ഷത്തില്‍ തുടരുന്നു. മരണസംഖ്യ 1.18 ലക്ഷത്തിനടുത്തെത്തി.
Story Highlights – covid cure rate in the country to 90 percent
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here