Advertisement

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 90 ശതമാനം; പ്രതിദിന കണക്കിൽ രോഗികളേക്കാൾ രോഗമുക്തരുടെ എണ്ണം കൂടുതൽ

October 25, 2020
1 minute Read
covid recovery rate touches 90 lakhs

ആശ്വാസ കണക്കിൽ രാജ്യം. കൊവിഡ് മുക്തി നിരക്ക് 90 ശതമാനത്തിലെത്തി. 24 മണിക്കൂറിനിടെ അരലക്ഷം രോഗികളും 578 മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 79 ലക്ഷത്തിലേക്ക് അടുക്കുകയാണ്.

10,89,301 പേരാണ് കഴിഞ്ഞ 15 ദിവസത്തിനിടയിൽ രോഗമുക്തി നേടിയത്. പ്രതിദിന കണക്കിൽ രോഗികളേക്കാൾ രോഗമുക്തരുടെ എണ്ണം കൂടുതലായി തന്നെ തുടരുന്നു. 24 മണിക്കൂറിനിടെ 50,129 പേർക്ക് രോഗം സ്ഥിരീകരിച്ചു. 62,077 പേർരോഗമുക്തി നേടി. 578 മരിച്ചു. 98 ദിവസത്തെ ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്. ആകെ രോഗികളുടെ എണ്ണം 78,64,811 ആയി.

മരണസംഖ്യ 1,18,534 ആയി ഉർന്നു. 6,68,154 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. തുടർച്ചയായ രണ്ടാം ദിവസവും മഹാരാഷ്ട്രയെക്കാൾ കൂടുതൽ പ്രതിദിന കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ അയ്യായിരത്തിൽ താഴെയായിരുന്നു കഴിഞ്ഞദിവസത്തെ കേസുകൾ. അതേസമയം ഡൽഹിയിൽ വീണ്ടും രോഗബാധിതരുടെ എണ്ണം വർധിക്കുന്നുണ്ട് .കഴിഞ്ഞ 24 മണിക്കൂറിനിടെ 11,40,905 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു.

Story Highlights covid recovery rate touches 90 lakhs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top