തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇത്തവണ മാസ്‌ക്കുകളും രംഗത്ത്

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വെല്ലുവിളിയാണ്. എന്നാല്‍ ഇത്തവണ വ്യത്യസ്ത പ്രചാരണ മാര്‍ഗങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. അതിലൊന്നാണ് തൊടുപുഴയില്‍ നിന്നുള്ള ഇലക്ഷന്‍ സ്‌പെഷ്യല്‍ മാസ്‌ക്കുകള്‍. ഫ്‌ളക്‌സും, പോസ്റ്റാറുകളും അടക്കി ഭരിച്ചിരുന്ന തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലേക്ക് ഇനി മാസ്‌ക്കിന്റെ വരവാണ്.
കൈപ്പത്തിയും, അരിവാള്‍ ചുറ്റികയും, താമരയുമെല്ലാം മുഖാവരണത്തില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. ഇടത്തേക്കോ വലത്തേക്കോ എന്നറിയാതെ നില്‍ക്കുന്ന രണ്ടിലയും ഒപ്പമുണ്ട് മാസ്‌ക്കുകളില്‍. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഖവരണങ്ങള്‍ തന്നെ ആയിരിക്കും ഇത്തവണത്തെ താരങ്ങള്‍ എന്നാണ് വിലയിരുത്തല്‍.
അടുത്ത ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത മാസ്‌ക്കുകള്‍ പുറത്തിറക്കാനാണ് തീരുമാനം. 8 മുതല്‍ 20 രൂപയാണ് തെരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ മാസ്‌ക്കിന്റെ വില. ഇതിനോടകം തന്നെ നിരവധി ഓര്‍ഡറുകളും ലഭിച്ചു കഴിഞ്ഞു.
Story Highlights – election special masks on trend at thodupuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here