ഇന്ത്യ- ചൈന അതിർത്തി സംഘർഷം; മോഹൻ ഭഗവതിന് മറുപടിയുമായി രാഹുൽ ഗാന്ധി

ഇന്ത്യ- ചൈന അതിർത്തി സംഘർഷത്തിൽ ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിന് മറുപടിയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സത്യം മനസിലായിട്ടും മോഹൻ ഭഗവത് അതിനെ നേരിടാൻ ഭയപ്പെടുന്നു. ചൈന നമ്മുടെ ഭൂമി കയ്യേറി എന്നും സർക്കാരും ആർഎസ്എസും അതിന് അനുവദിച്ചു എന്നാണ് സത്യമെന്ന് രാഹുൽഗാന്ധി ട്വീറ്റ് ചെയ്തു.

ചൈന ഇന്ത്യയിൽ അതക്രമിച്ചു കടക്കുന്നതെന്ന് ലോകം മുഴുവൻ സാക്ഷ്യം വഹിച്ചതാണെന്നും, തായ്വാൻ, വിയറ്റ്‌നാം അടക്കമുള്ള രാജ്യങ്ങളുമായി ചൈന പോരാട്ടത്തിലാണ്. എന്നാൽ, ഇന്ത്യയുടെ പ്രതികരണം ചൈനയെ അസ്വസ്ഥമാക്കിയെന്നായിരുന്നു മോഹൻ ഭാഗവതിന്റെ പ്രസ്താവന.

Story Highlights India-China border clash; Rahul Gandhi responds to Mohan Bhagwat

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top