ചെന്നൈയുടെ തകർപ്പൻ ബൗളിംഗ്; കോലിയുടെ ഫൈറ്റിംഗ് ഫിഫ്റ്റി: സിഎസ്കെയ്ക്ക് 146 റൺസ് വിജയലക്ഷ്യം

rcb csk ipl innings

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് 146 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് 145 റൺസ് നേടിയത്. 50 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോലിയാണ് ബാംഗ്ലൂരിൻ്റെ ടോപ്പ് സ്കോറർ. ചെന്നൈക്കായി സാം കറൻ മൂന്ന് വിക്കറ്റ് വീഴ്ത്തി.

Read Also : ‘2015ൽ നിത്യ ചെലവുകൾക്കുള്ള പണം പോലും ലഭിച്ചിരുന്നില്ല’; വെളിപ്പെടുത്തലുമായി വരുൺ ചക്രവർത്തി

ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ ഭേദപ്പെട്ട തുടക്കമാണ് ആരോൺ ഫിഞ്ചും ദേവ്ദത്ത് പടിക്കലും ചേർന്ന് ബാംഗ്ലൂരിനു നൽകിയത്. 31 റൺസാണ് ഒരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ കണ്ടെത്തിയത്. നാലാം ഓവറിൽ ഫിഞ്ചിനെ (15) ഋതുരാജ് ഗെയ്ക്‌വാദിൻ്റെ കൈകളിൽ എത്തിച്ച സാം കറൻ ആണ് ചെന്നൈക്ക് ആദ്യ ബ്രേക്ക്‌ത്രൂ നൽകിയത്. ഏഴാം ഓവറിൽ ദേവ്ദത്തും (22) മടങ്ങി. യുവതാരത്തെ മിച്ചൽ സാൻ്റ്നറുടെ പന്തിൽ ഫാഫ് ഡുപ്ലെസി, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവരുടെ സംഘടിത ക്യാച്ചിംഗ് ബ്രില്ല്യൻസ് മടക്കി അയക്കുകയായിരുന്നു.

ഏഴാം ഓവറിലെ രണ്ടാം പന്തിലാണ് വിരാട് കോലിയും എബി ഡിവില്ല്യേഴ്സും ക്രീസിൽ ഒത്തുചേരുന്നത്. ക്വിക്ക് സിംഗുകളും ഡബിളുമളും ഓടിയെടുത്ത് സഖ്യം സ്കോർബോർഡ് ചലിപ്പിച്ചു. എന്നാൽ, 18ആം ഓവറിൽ ഡിവില്ല്യേഴ്സ് പുറത്തായത് ബാംഗ്ലൂരിനു തിരിച്ചടിയായി. 39 റൺസെടുത്ത എബിയെ ദീപക് ചഹാർ ഡുപ്ലെസിയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. കോലിയുമായി 82 റൺസിൻ്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിനൊടുവിലാണ് എബി പുറത്തായത്.

Read Also : ഹൈദരാബാദിനെ പൂട്ടി പഞ്ചാബ്; തുടർച്ചയായ നാലാം ജയം

എബിയുടെ പുറത്താകൽ ആർസിബി സ്കോറിംഗിനെ കാര്യമായി ബാധിച്ചു. പിന്നീട് വന്നവർക്കാർക്കും സ്കോർ ബോർഡിൽ കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചതുമില്ല. മൊയീൻ അലിയെ (1) സാം കറൻ മിച്ചൽ സാൻ്റ്നറുടെ കൈകളിൽ എത്തിച്ചു. ഇതിനിടെ 42 പന്തുകളിൽ കോലി ഫിഫ്റ്റി തികച്ചു. അർധസെഞ്ചുറി തികച്ചതിനു പിന്നാലെ കോലിയും മടങ്ങി. ആർസിബി നായകനെ സാം കറൻ ഡുപ്ലെസിയുടെ കൈകളിൽ അവസാനിക്കുകയായിരുന്നു. ക്രിസ് മോറിസിനെ (2) ദീപക് ചഹാർ ക്ലീൻ ബൗൾഡാക്കി. വാഷിംഗ്‌ടൺ സുന്ദർ (5), ഗുർകീരത് സിംഗ് മാൻ (2) എന്നിവർ പുറത്താവാതെ നിന്നു.

Story Highlights royal challengres vs bangalore chennai super kings first innings

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top