Advertisement

3 വർഷങ്ങൾക്കു ശേഷം ചിമ്പു സമൂഹമാധ്യമങ്ങളിലേക്ക് തിരികെ എത്തി

October 25, 2020
Google News 2 minutes Read
Silambarasan social media years

3 വർഷത്തെ ഇടവേളയ്ക്കു ശേഷം ദക്ഷിണേന്ത്യൻ ചലച്ചിത്ര താരം ചിമ്പു സമൂഹമാധ്യമങ്ങളിലേക്ക് തിരികെ എത്തി. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളൊക്കെ താരം റീആക്ടിവേറ്റ് ചെയ്തിട്ടുണ്ട്. ‘ആത്മൻ-സിലമ്പരസൻ’ എന്ന പേരിൽ ഒരു വിഡിയോ പങ്കുവെച്ചു കൊണ്ടാണ് താരം തിരികെ എത്തിയത്.

2017 സ്വാതന്ത്ര്യ ദിനത്തിലാണ് ചിമ്പു സമൂഹമാധ്യമ അക്കൗണ്ടുകൾ ഡിആക്റ്റിവേറ്റ് ചെയ്തത്. സമൂഹമാധ്യമങ്ങൾ നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നു എന്നായിരുന്നു ചിമ്പുവിൻ്റെ ആരോപണം.

1984ൽ ഉറവൈ കാത്ത കിളി എന്ന ചിത്രത്തിൽ ബാലതാരമായാണ് സംവിധായകനും നടനുമായ ടി രാജേന്ദറുടെ മകൻ ചിമ്പു സിനിമയിലെത്തുന്നത്. രാജേന്ദറുടെ സിനിമകളിലാണ് ചിമ്പു അഭിനയം ആരംഭിച്ചത്. 2002ൽ രാജേന്ദർ തന്നെ സംവിധാനം ചെയ്ത കാതൽ അഴിവതില്ലൈ എന്ന ചിത്രത്തിൽ ആദ്യമായി നായക കഥാപാത്രമായി. പിന്നീട് ഏതാനും ചില സിനിമകളിൽ കൂടി നായകവേഷം ചെയ്ത ചിമ്പു ഗൗതം മേനോൻ സംവിധാനം ചെയ്ത് 2010ൽ പുറത്തിറങ്ങിയ വിണ്ണൈതാണ്ടി വരുവായ എന്ന ചിത്രത്തിലെ അഭിനയത്തിന് ഏറെ അഭിനന്ദിക്കപ്പെട്ടു.

Story Highlights Silambarasan returns to social media after a gap of 3 years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here