ലോകം മുഴുവൻ രാമനെ പ്രാർത്ഥിക്കുമ്പോൾ ഈ ക്ഷേത്രങ്ങളിലെ ആരാധനാ മൂർത്തി രാവണൻ

ഇന്ന് ദസറ. രാവണനെ കൊലപ്പെടുത്തി രാമന്റെ വിജയം ആഘോഷിക്കുന്ന ദിനം. തിന്മയ്‌ക്കെതിരെ നന്മയുടെ വിജയമായി കൊണ്ടാടുന്ന ഈ ദിനത്തിൽ ക്ഷേത്രങ്ങളിൽ രാമനായി പ്രത്യേക പൂജ നടക്കും. എന്നാൽ രാവണനായും പൂജകൾ നടക്കുന്ന ക്ഷേത്രങ്ങളുണ്ട്..
ഉത്തർപ്രദേശിലെ കാൻപൂർ, ബിസ്രഖ്, മധ്യപ്രദേശിലെ മന്ദാസുർ, മഹാരാഷ്ട്രയിലെ ഗഡ്ചിരോലി, രാജസ്ഥാനിലെ ജോധ്പൂർ, ഹിമാചൽ പ്രദേശിലെ കംഗ്ര, കർണാടകയിലെ മാണ്ഡയ എന്നിവിടങ്ങളിൽ രാവണനെയാണ് ആരാധിക്കുന്നത്.
Read Also : 203 ഏക്കർ; സിമന്റിന് പകരം ഉപയോഗിച്ചിരിക്കുന്നത് പച്ചക്കറി മിശ്രിതം; ഇത് ലോകത്തെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം
ഹൈന്ദവ വിശ്വാസികളിൽ ഭൂരിഭാഗവും രാവണനെ ദുഷ്ടശക്തിയായാണ് കണക്കാകുന്നതെങ്കിൽ മറ്റ് ചിലർ ജ്ഞാനത്തിന്റെ പ്രതിരൂപമായാണ് രാവണനെ കണക്കാക്കുന്നത്. രാവണന്റെ പത്ത് തലകളും അറിവായും, ആറ് ശാസ്ത്രങ്ങളിലേയും വേദങ്ങളിലേയും പാണ്ഡിത്യമായും കണക്കാക്കുന്നു.
Story Highlights – temple were ravana is worshipped
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here