തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. ബിജി (38) ആണ് മരിച്ചത്. കൊവിഡ് മുക്തനായ യുവാവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവാവിനെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. കൊവിഡ് വാര്‍ഡിലെ ശുചി മുറിയിലാണ് ഇദ്ദേഹം തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്.
കഴക്കൂട്ടം സ്വദേശിയായ യുവാവ് കൊവിഡ് മുക്തന്‍ ആയതിനെ തുടര്‍ന്ന് ഡിസ് ചാര്‍ജ് അടക്കമുള്ള നടപടി ക്രമങ്ങളിലേക്ക് കടക്കുന്നതിനിടെയായിരുന്നു ആത്മഹത്യാ ശ്രമം. വീട്ടിലേക്ക് പോകും മുന്‍പ് അധികൃതരോട് ശുചിമുറിയില്‍ പോയി വരാം എന്ന് പറഞ്ഞ യുവാവിനെ ഏറെ നേരം കഴിഞ്ഞും കാണാതിരുന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് യുവാവ് ശുചിമുറിയില്‍ ആത്മഹത്യാ ശ്രമം നടത്തിയത് ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.
Story Highlights – covid, coronavirus,suicide attempt, death, trivandrum medical college
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here