Advertisement

വയനാട്ടിൽ ഭരണചക്രം തിരിച്ച് വനിതകൾ; നാല് പ്രധാനപദവികളിലും വനിതാ സാന്നിധ്യം

October 25, 2020
Google News 1 minute Read
women tops wayanad administration

വയനാട്ടിൽ പുതിയ ജില്ലാ പൊലീസ് മേധാവിയായി ജീ പൂങ്കുഴലി കൂടി ചുമതലയേറ്റതോടെ ജില്ലയുടെ നാല് പ്രധാനപദവികളിലും വനിതാ സാന്നിധ്യം. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെബി നസീമ കളക്ടർ ഡോ അദീല അബ്ദുളള, ജില്ലാ പൊലീസ് മേധാവി ജി പൂങ്കുഴലി, ജില്ലാ മെഡിക്കൽ ഓഫിസർ ആർ രേണുക, അങ്ങനെ വയനാട്ടിലെ ഭരണചക്രം വനിതകളുടെ കൈകളിലായിരിക്കുകയാണ്.

ജില്ലയുടെ ഭരണചക്രം തിരിക്കുന്ന നാല് പേരും വയനാടിനെക്കുറിച്ചുളള ഭാവി പ്രതീക്ഷകൾ ട്വന്റി ഫോറിനൊപ്പം പങ്കുവെച്ചു. വീട് ഭരിക്കുന്ന തങ്ങൾക്ക് ജില്ലാഭരണവും കൂടുതൽ മികവുറ്റതാക്കാനാകുമെന്ന് ജില്ലാ കളക്ടർ പറയുന്നു. കൊവിഡ് കാലത്ത് അതിർത്തി ജില്ലയായതിനാൽ തന്നെ നിരവധി പ്രതിസന്ധികളാണ് വയനാട് കളക്ടർക്ക് അഭിമുഖീകരിക്കേണ്ടി വന്നത്. പലപ്പോഴും പല ആവശ്യങ്ങളും പറഞ്ഞ് കരഞ്ഞുകൊണ്ട് അതിർത്തി കടക്കാനുള്ള അനുമതി തേടുന്നവരെ പോലും അവരുടെ അവസ്ഥ മനസിലാക്കിയും സംസ്ഥാനത്തെ കൊവിഡ് അന്തരീക്ഷം ബോധ്യപ്പെടുത്തിയും പ്രായോഗികമായി കൈകാര്യം ചെയ്തതിനെ കുറിച്ച് ജില്ലാ കളക്ടർ പങ്കുവച്ചു.

കൊവിഡ് കാലത്ത് തനിക്ക് മുന്നേ മാസ്‌ക്ക് വച്ച് മാതൃകയായ മകളെക്കുറിച്ച് കെബി നസീമയും ട്വന്റിഫോറിനോട് പറഞ്ഞു. മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാകുന്നതിന്റെ സന്തോഷത്തിൽ ജില്ലാ മെഡിക്കൽ ഓഫിസർ ആർ രേണുക.

നാല് പേരും പുതിയ വയനാട് എങ്ങനെയായിരിക്കുമെന്ന് വ്യക്തമാക്കുന്ന ട്വന്റിഫോറിന്റെ പ്രത്യേക പരിപാടി ‘വനിതാ വയനാടിലൂടെ’ ഇന്ന് ഉച്ചയ്ക്ക് 2.40ന് ട്വന്റി ഫോറിൽ സംപ്രേഷണം ചെയ്യും.

Story Highlights women tops wayanad administration

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here