വിദ്യാഭ്യാസ തട്ടിപ്പ് ; കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തു

വിദ്യാഭ്യാസ തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തു. പത്തു മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ മൂന്നര മണിക്കൂര്‍ നീണ്ടു. പാട്ടുത്സവ ഓഡിറ്റ് റിപ്പോര്‍ട്ട് ഇ.ഡിക്ക് നല്‍കിയെന്ന് ആര്യാടന്‍ ഷൗക്കത്ത് ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ചു.
ഇത് രണ്ടാം തവണയാണ് നിലമ്പൂര്‍ മുന്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിനെ ഇ.ഡി ചോദ്യം ചെയ്യുന്നത്. കേസില്‍ നേരത്തെ ഷൗക്കത്തിനെ ഇ.ഡി പത്ത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. മേരി മാതാ എജ്യൂക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാനായ സിബി വയലില്‍ നടത്തിയ വിദ്യാഭ്യാസ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ആര്യാടന്‍ ഷൗക്കത്തിനെ ചോദ്യം ചെയ്തത്. പാട്ടുത്സവത്തിനായി നിരവധി സ്‌പോണ്‍സര്‍ഷിപ്പുകള്‍ കമ്മിറ്റി സ്വീകരിച്ചിട്ടുണ്ട് എന്നു, എന്നാല്‍ സിബി വയലില്‍ മൊഴി നല്‍കിയ അത്രയും പണം നല്‍കിയിട്ടില്ലെന്നും ആര്യാടന്‍ ഷൗക്കത്ത് ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ചു. ഷൗക്കത്ത് മുഖ്യ സംഘാടകനായ നിലമ്പൂര്‍ പാട്ടുല്‍സവ നടത്തിപ്പിന് നാല്‍പ്പത് ലക്ഷത്തിലധികം രൂപ നല്‍കിയിട്ടുണ്ടെന്ന് സിബി വയലില്‍ ഇ.ഡിയുടെ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിരുന്നു. മൊഴികളുടെ വിശദാംശങ്ങള്‍ക്കും കൂടുതല്‍ വ്യക്തതയ്ക്കും വേണ്ടിയാണ് വീണ്ടും വിളിച്ചുവരുത്തിയതെന്നാണ് സൂചന.
Story Highlights – Aryadan Shaukat has questioned again by the ED
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here