ഊർജ സംരക്ഷണം; പ്രതിവർഷം 24,000 കോടിരൂപ ലാഭിക്കാൻ കഴിയുന്നുണ്ടെന്ന് പ്രധാനമന്ത്രി

ലോക സമ്പദ് വ്യവസ്ഥയുടെ കരുത്ത് വർധിപ്പിക്കാൻ സ്വയംപര്യാപ്തമായ ഇന്ത്യയ്ക്ക് കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാലാമത് ഇന്ത്യ എനർജി ഫോറത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വരും വർഷങ്ങളിൽ ലോകത്തെ ഊർജ ആവശ്യം കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകത്ത് കൊവിഡ് പടർന്നു പിടിച്ച സാഹചര്യത്തിൽ ഊർജത്തിന്റെ ആവശ്യം മൂന്നിലൊന്നായി കുറഞ്ഞു. ഇത് നിക്ഷേപ സംബന്ധമായ തീരുമാനത്തെ ബാധിച്ചു.
അതേസമയം, ഊർജത്തിന്റെ ഉപയോഗത്തിൽ ഇന്ത്യയിൽ 60 ബില്യൺ (6000 കോടി) യൂണിറ്റ് ഊർജമാണ് ഇതിലൂടെ ലാഭിക്കാൻ കഴിഞ്ഞത്. 11 ബില്യൺ (1100 കോടി) എൽഇഡി സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചതാണ് ഇതിനു കാരണം. സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചതിലൂടെ പ്രതിവർഷം 24,000 കോടിരൂപ ലാഭിക്കാൻ ഇന്ത്യയ്ക്ക് കഴിയുന്നുണ്ടെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
Story Highlights – Energy conservation; The Prime Minister said that it is possible to save Rs 24,000 crore every year
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here