Advertisement

ഈ വർഷം കൊച്ചി ബിനാലെ ഇല്ല

October 26, 2020
Google News 1 minute Read
kochi muzuris biennale cancelled

ഈ വർഷം കൊച്ചി ബിനാലെ ഇല്ല. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. സഞ്ചരികളുടെ അഭാവവും കലാകാരന്മാർ യാത്രകൾ ഒഴിവാക്കുന്നതും ബിനാലെ വേണ്ടന്നുവച്ചതിന് കാരണമായി.

ബിന്നാലെയുടെ അഞ്ചാം പതിപ്പാണ് നടക്കേണ്ടിയിരുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബിനാലെ നടത്തുന്നത് വെല്ലുവിളിയാണ്. ബിനാലെ ഓൺലൈനായി നടത്തുന്നതിന്റെ സാധ്യതകൾ തേടിയിരുന്നു. എന്നിരുന്നാലും ഇതും പ്രയാമസമായതിനെ തുടർന്നാണ് ബിനാലെ ഈ വർഷം നടത്തേണ്ട എന്ന തീരുമാനത്തിൽ എത്തിയത്. പകരം 2021ൽ ബിനാലെ നടത്തുമെന്ന് സംഘാടകരായ കൊച്ചിൻ ബിനാലെ ഫൗണ്ടേഷൻ അറിയിച്ചു.

കാലാരംഗത്തിനും ടൂറിസം മേഖലയ്ക്ക് ഉണർവ് നൽകിയിരുന്ന ഒന്നായിരുന്നു ബിനാലെ. ബിനാലെയ്്ക്കായി വിദേശകളടക്കം നിരവധി പേരാണ് എത്തിയിരുന്നത്. 2021 ഡിസംബർ 12ന് 12 മണിക്ക് ബിനാലെ അഞ്ചാം പതിപ്പിന് തുടക്കം കുറിക്കാനാണ് തീരുമാനം. കൊവിഡ് പ്രതിസന്ധി കടന്ന് അടുത്ത കൊല്ലം കൊച്ചിയിൽ കലാ മാമാങ്കത്തിന് കൊടി ഉയരുമെന്നാണ് പ്രതീക്ഷ.

Story Highlights kochi muzuris biennale cancelled

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here