Advertisement

കൊവിഡ് വ്യാപനം: തൃശൂര്‍ ജില്ലയിലെ 31 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അതി നിയന്ത്രിത മേഖലയാക്കി

October 26, 2020
Google News 1 minute Read

തൃശൂര്‍ ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ ജില്ലയില്‍ അഞ്ചു ദിവസത്തിനുള്ളില്‍ 5000 കൊവിഡ് രോഗികളാണ് ഉണ്ടായത്. തൃശൂര്‍ കോര്‍പറേഷന്‍ ഉള്‍പ്പെടെ ജില്ലയിലെ 31 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അതിനിയന്ത്രിതമേഖലയാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

മരണനിരക്ക് കൂടാതിരിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയെ പൂര്‍ണ സജ്ജമാക്കാന്‍ ആരോഗ്യ വിദഗ്ധരുടെ യോഗം തീരുമാനിച്ചിട്ടുണ്ട്. മറ്റ് ഗുരുതര രോഗങ്ങള്‍ ഉള്ളവരാണ് കൊവിഡ് മരണങ്ങളില്‍ കൂടുതലും. കോഴിക്കോട് ജില്ലയിലേതിന് പുറമെ കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളില്‍ നിന്നും ഗുരുതരാവസ്ഥയിലുള്ള രോഗികളും ചികിത്സക്കായി എത്തുന്നുണ്ട്. ഇതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights covid containment zone thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here