അയല്‍ക്കൂട്ട യോഗങ്ങളില്‍ അനുവദിച്ചിട്ടുള്ളതില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല: മുഖ്യമന്ത്രി

അയല്‍ക്കൂട്ട യോഗങ്ങള്‍, റെസിഡന്‍സ് അസോസിയേഷനുകളുടെ യോഗങ്ങള്‍, മറ്റു കൂട്ടായ്മകള്‍ എന്നിവയില്‍ അനുവദിച്ചിട്ടുള്ളതില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യോഗങ്ങളില്‍ ബ്രേക് ദി ചെയിന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഈ കൂട്ടായ്മകളില്‍ പ്രായമുള്ളവരെ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ചില സ്ഥലങ്ങളില്‍, ക്വാറന്റീനില്‍ കഴിയുന്നവരുള്ള വീടുകളുടെ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, ഇവരോട് അസഹിഷ്ണുത കാണിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഒരര്‍ഥത്തില്‍ കൊവിഡിനെതിരായ പോരാട്ടത്തിന്റെ മുന്‍ നിരയില്‍ നില്‍ക്കുന്നവരാണ് ക്വാറന്റീനില്‍ കഴിയുന്ന നമ്മുടെ സഹോദരങ്ങള്‍. ഇവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിച്ചു നല്‍കേണ്ടത് നാം ഓരോരുത്തരുടേയും കടമയാണ്.

കൊല്ലത്ത് കൊവിഡ് രോഗനിര്‍ണയത്തിന് പരിശോധനാ കേന്ദ്രങ്ങള്‍ തേടിപ്പോകാതെ രോഗബാധിതരുടെ അടുക്കലെത്തുന്ന സഞ്ചരിക്കുന്ന പരിശോധനാ ലാബ് പ്രവര്‍ത്തനസജ്ജമായി. ആസ്തി വികസന ഫണ്ടില്‍ നിന്ന് 17 ലക്ഷം രൂപ ചെലവഴിച്ച് കെ. ബി. ഗണേഷ് കുമാര്‍ എംഎല്‍എയാണ് ടെസ്റ്റിംഗ് ലാബ് സജ്ജമാക്കിയത്. ലാബില്‍ ആന്റിജന്‍ പരിശോധന നടത്താം. ആര്‍ടിപിസിആര്‍ ടെസ്റ്റു നടത്താന്‍ സ്രവം ശേഖരിക്കാനും കഴിയും. തോട്ടം തൊഴിലാളികളും അതിഥിതൊഴിലാളികളും ഏറെയുള്ള ജില്ലയിലെ രോഗനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സംരംഭം ശക്തി പകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights cm pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top