Advertisement

സർക്കാരിൽ ഇപ്പോഴും വിശ്വാസമുണ്ട് : വാളയാർ പെൺകുട്ടികളുടെ അമ്മ

October 26, 2020
Google News 1 minute Read
still believe in govt says walayar mother

സർക്കാരിൽ ഇപ്പോഴും വിശ്വാസമുണ്ടെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. രണ്ട് പ്രതികൾ സിപിഐഎം പ്രവർത്തകരാണെന്ന് മാത്രമേ താൻ പറഞ്ഞിട്ടുള്ളൂവെന്നും മുഖ്യമന്ത്രിയെ കണ്ട് ഒരു വർഷം കഴിഞ്ഞതിനാലാണ് സമരവുമായി രംഗത്തെത്തിയതെന്നും അമ്മ പറഞ്ഞു. ഡിവൈഎസ്പി സോജനെതിരെ നടപടിയെടുത്തേ തീരൂവെന്നും പെൺകുട്ടികളുടെ അമ്മ കൂട്ടിച്ചേർത്തു.

വാളയാറിൽ നീതി തേടിയുള്ള അമ്മയുടെ സത്യഗ്രഹസമരം രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കോടതി നിയന്ത്രണത്തിൽ കേസ് പുനരന്വേഷിക്കുക ,കേസ് അട്ടിമറിച്ചെന്ന് കുടുംബം ആരോപിക്കുന്ന ഡിവൈഎസ്പി സോജന് സ്ഥാനക്കയറ്റം നൽകാനുള്ള നടപടി പിൻവലിക്കുക എന്നിവയാണ് ഇവരുടെ ആവശ്യങ്ങൾ. നീതി ലഭിക്കും വരെ സമരം തുടരുമെന്നാണ് അമ്മയുടെ നിലപാട്.

കോടതിയിലുള്ള കേസിൽ കുടുംബം ആവശ്യപ്പെടുന്ന പുനരന്വേഷണം എന്ന നിലപാടിനൊപ്പം തന്നെയാണ് സർക്കാരെന്ന് ഇന്നലെ മന്ത്രി എ കെ ബാലനും പറഞ്ഞിരുന്നു.ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന സത്യാഗ്രഹ സമരം 31നാണ് അവസാനിക്കുക. തുടർസമരങ്ങൾ ഉണ്ടാകുമെന്ന് തന്നെയാണ് വാളയാർ സമരസമിതിയും പറയുന്നത്.

Story Highlights still believe in govt says walayar mother

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here